കണ്ടാല്‍ ഒരു പരിചയവും കാണിക്കില്ല, അന്ധന്റെ കണ്ണാടിയും വെച്ച് ഒറ്റ നടപ്പാണ്, മമ്മൂട്ടിക്കെതിരെ ശാന്തിവിള ദിനേശ്

80

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.

Advertisements

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുരിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാല്‍ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

Also Read:മമ്മൂട്ടിയും എംഎ യൂസഫലിയും സ്വന്തമാക്കിയ അത്യാഡംബര കാര്‍ ഷെയിന്‍ നിഗത്തിനും, പുച്ഛിച്ചവര്‍ക്കെല്ലാം കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി ഷെയിന്‍ നിഗം

അദ്ദേഹത്തെ കണ്ടാല്‍ നമ്മള്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നില്‍ക്കണം. അല്ലെങ്കില്‍ പഴി കേള്‍ക്കുമെന്നും തനിക്ക് അനുഭവമുണ്ടെന്നും നാനയുടെ റിപ്പോര്‍ട്ടറായ വേണുവിന്റെ കല്യാണത്തിന് പോയിരുന്നുവെന്നും താന്‍ അവിടെയിരിക്കുമ്പോഴാണ് മമ്മൂട്ടി വന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയാണ്. താന്‍ ഒരു പരിചയവുമില്ലാത്ത പോലെ അവിടെയിരുന്നു. കാരണം അന്ധന്റെ കണ്ണാടി ആയതിനാല്‍ നമ്മളെയൊന്നും നോക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് സുകൃതത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അദ്ദേഹം തന്നെ കണ്ടുവെന്നും നമ്മളെയൊന്നും കണ്ടാല്‍ അറിയില്ലല്ലോ എന്ന് പറഞ്ഞുവെന്നും സംവിധായകന്‍ പറഞ്ഞു.

Also Read;വിവാഹത്തിന് പിന്നാലെ സുഹൃത്തുക്കള്‍ വരെ ഒറ്റപ്പെടുത്തി, ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ലെന്ന് ടിടി ഫാമിലി

നിങ്ങളെ കണ്ട് എഴുന്നേറ്റ് നിന്നാലും നിങ്ങള്‍ നോക്കില്ലെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞു.,വിഷ് ചെയ്താലും തിരിച്ച് വിഷ് ചെയ്യില്ലെന്നും പിന്നെ താനെന്തിന് ഒരു വിഷ് വെറുതേ കളയണമെന്ന് ചോദിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

Advertisement