വിവാഹത്തിന് പിന്നാലെ സുഹൃത്തുക്കള്‍ വരെ ഒറ്റപ്പെടുത്തി, ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ലെന്ന് ടിടി ഫാമിലി

1371

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ടിടി ഫാമിലിയെ അടുത്തറിയും. ഇവരെ അറിയാത്ത സോഷ്യല്‍മീഡിയ യൂസേഴ്‌സ് വളരെ കുറവാണെന്ന് തന്നെ പറയാം. ഇവര്‍ പങ്കുവെക്കുന്ന ഡെയിലി വ്‌ലോഗും, റൊമാന്റിക് റീല്‍സുകളും എല്ലാം യൂട്യൂബില്‍ ശ്രദ്ധനേടാറുണ്ട്.

Advertisements

മൂന്നുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ടിടി കുടുംബത്തിനുള്ളത്. ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. അതേസമയം തന്നെ നിരവധി ബോഡി ഷെയിമിങ്ങുകളും സൈബര്‍ അറ്റാക്കുകളും കുടുംബം നേരിടാറുണ്ട്.

Also Read:മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി ജയിക്കാനാണ് അപ്‌സര ശ്രമിക്കുന്നത്; തുറന്നുപറഞ്ഞ് സിബിന്‍

എന്നാല്‍ ഇതൊന്നും തന്നെ വലയി കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇവര്‍. പ്രായമോ പരിഹാസമോ ഒന്നും തങ്ങളുടെ കുടുംബ ജീവിതത്തിന് വെല്ലുവിളിയാവില്ലെന്ന് ഇവര്‍ പറയുന്നു. വിവാഹം ചെയ്യുമ്പോള്‍ ഷെമിയേക്കാള്‍ ചെറുപ്പമാണ് ഷെഫി.

വിവാഹത്തില്‍ നിന്നും ഷെഫിയെ പിന്തിരിപ്പിക്കാന്‍ കുടുംബക്കാര്‍ ഒത്തിരി ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവില്‍ സുഹൃത്തുക്കള്‍ വരെ ഒറ്റപ്പെടുത്തിയപ്പോള്‍ തളരാതെ പിടിച്ചുനില്‍ക്കുകയായിരുന്നു ഷെഫി. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം.

Also Read;ചിലരുടെ ഊഹങ്ങള്‍ തെറ്റിപ്പോയി, എല്ലാവര്‍ക്കും എല്ലാം എപ്പോഴും ശരിയാകില്ല, സൈബര്‍ അറ്റാക്കിനെതിരെ തുറന്നടിച്ച് മമ്മൂട്ടി

രണ്ട് പെണ്മക്കളുടെ അമ്മയും ഡിവോഴ്‌സിയുമായിരുന്നു അന്ന് ഷെമി. ഇടക്കിടക്ക് കാണാറുണ്ടായിരുന്നുവെന്നും ഡിവോഴ്‌സിയാണെന്ന ഒരു കാരണവും മാത്രമാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് ഷെഫി പറയുന്നു. ഷെമിയെ കുറിച്ച് അമ്മയാണോ സഹോദരിയാണോ എന്നിങ്ങനെ ഒത്തിരി കമന്റുകള്‍ വരാറുണ്ടെന്നും എന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമാണ് ഇന്നിവളെന്ന് ഷെഫി പറയുന്നു.

Advertisement