മമ്മൂട്ടിയും എംഎ യൂസഫലിയും സ്വന്തമാക്കിയ അത്യാഡംബര കാര്‍ ഷെയിന്‍ നിഗത്തിനും, പുച്ഛിച്ചവര്‍ക്കെല്ലാം കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി ഷെയിന്‍ നിഗം

38

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് , ആര്‍ഡിഎക്സ് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read:വിവാഹത്തിന് പിന്നാലെ സുഹൃത്തുക്കള്‍ വരെ ഒറ്റപ്പെടുത്തി, ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ലെന്ന് ടിടി ഫാമിലി

എന്നാല്‍ ഒത്തിരി വിമര്‍ശനങ്ങളും താരം ഇതിനോടകം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്ന താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. വാപ്പച്ചിയുടെ മരണശേഷം ഷെയിനിന് താങ്ങായത് ഉമ്മച്ചി മാത്രമായിരുന്നു.

ഇപ്പോഴിതാ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഷെയിന്‍ നിഗം. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബിസിനസ്സുകാരന്‍ എംഎ യൂസഫലിയും സ്വന്തമാക്കിയ കാര്‍ സ്വന്തം അധ്വാനത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഷെയിന്‍ നിഗം.

Also Read:മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി ജയിക്കാനാണ് അപ്‌സര ശ്രമിക്കുന്നത്; തുറന്നുപറഞ്ഞ് സിബിന്‍

മെഴ്‌സീഡീസ് ബെന്‍സിന്റെ എസ്യുവി ജിഎല്‍എസ് 600 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അത്യാഡംബര കാറിന് വില 3.80 കോടി രൂപയാണ്. ഷെയിന്‍ കുടുംബത്തോടൊപ്പമാണ് കാര്‍ വാങ്ങാനായി എത്തിയത്.

ഷെയിനിനെ ടാഗ് ചെയ്തുകൊണ്ട് വിതരണക്കാരാണ് സോഷ്യല്‍മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചിരിക്കുന്നത്. കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ ഷെയിന്റെ കവിളില്‍ ഉമ്മ നല്‍കുന്ന ഉമ്മയുടെ ചിത്രങ്ങളും വൈറലാവുന്നുണ്ട്.

Advertisement