‘എല്‍ 360’ ; ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ നാളെ എത്തും

26

സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും, ശോഭനയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360ാമത്തെ ചിത്രമാണ് ഇത്. ഏറെ വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.

Advertisements

ചിത്രം സംബന്ധിച്ച രണ്ട് പ്രധാന അപ്‌ഡേറ്റുകള്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കുമാണ് അവ. ഇത് സംബന്ധിച്ച് ഒഫിഷ്യല്‍ പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും ഒരു സര്‍പ്രൈസ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കഥ കെ ആര്‍ സുനില്‍, തിരക്കഥ തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, സംഗീതം ജേക്‌സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, കോ ഡയറക്ടര്‍ ബിനു പപ്പു, പ്രൊഡക്ഷന്‍ മാനേജര്‍ ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്. രജപുത്ര റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ അമല്‍.

 

Advertisement