കുറുമ്പ് കാട്ടുന്നതും, കുശലം പറയുന്നതും വീഡിയോയില്‍ കാണാം; കുട്ടി ആരാധികയ്‌ക്കൊപ്പം മോഹന്‍ലാല്‍

40

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഏത് വേഷവും തന്റെ കയ്യില്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയില്‍ തകര്‍ത്ത് അഭിനയിച്ച മോഹന്‍ലാല്‍, പ്രക്ഷകര്‍ക്ക് നിരവധി നല്ല സിനിമകള്‍ സമ്മാനിച്ചു. ഇന്നും അഭിനയത്തില്‍ സജീവമാണ് ഇദ്ദേഹം. 

നാളെയാണ് താരത്തിന്റെ പിറന്നാള്‍ . ഇതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞു.

Advertisements

സോഷ്യല്‍ മീഡിയകളിലും മോഹന്‍ലാലിന്റെ വീഡിയോകളും ഫോട്ടോകളും നിറയുകയാണ്. ട്വിറ്റര്‍ ട്രെന്റിങ്ങിലും മോഹന്‍ലാല്‍ തന്നെയാണ് താരം. ഈ അവസരത്തില്‍ കുട്ടി ആരാധികയ്ക്ക് ഒപ്പമുള്ള മോഹന്‍ലാലിന്റെ ഒരു വീഡിയോ പുറത്തുവരികയാണ്.

അനിമ എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. മോഹന്‍ലാലിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുന്ന കുട്ടി ആരാധികയോട് കുറുമ്പ് കാട്ടുന്ന, കുശലം പറയുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

 

 

Advertisement