Home Entertainment Celebrities

എൻഗേജ്മെന്റ് കഴിഞ്ഞതിന് പിറ്റേ ദിവസം വിജയ് വിളിച്ചിട്ട് പിരിയുന്നതിനെ പറ്റി പറഞ്ഞു! ഞങ്ങൾക്കിടയിൽ ഇത് വരെ പ്രണയം ഉണ്ടായിട്ടില്ല : തുറന്ന് പറഞ്ഞ് ദേവിക

2627

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് ദേവിക നമ്പ്യാർ. രാക്കുയിൽ പരമ്പരയിൽ അഭിനയിച്ച് വരികയാണ് താരം. അടുത്തിടെയായിരുന്നു ദേവികയുടെ എൻഗേജ്മെന്റ് കഴിഞ്ഞത്. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവാണ് ദേവികയെ ജീവിതസഖിയാക്കുന്നത്.

ഇടയ്ക്ക് രാക്കുയിൽ പരമ്പരയിൽ ഗാനം ആലപിച്ച് വിജയ് എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ദേവികയെ പാട്ട് പഠിപ്പിച്ചിരുന്നു അദ്ദേഹം. അന്ന് മാഷെന്ന് വിളിച്ച് തുടങ്ങിയതാണെന്ന് ദേവിക പറയുന്നുണ്ട്. റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങൾ പറഞ്ഞത്.

Advertisements

ALSO READ

രാക്കുയിൽ സീരിയലിൽ നിന്ന് പിൻമാറി നടൻ റോൺസൺ, കാരണവും വെളിപ്പെടുത്തി താരം, അമ്പരന്ന് ആരാധകർ

വിജയ് റൊമാന്റിക്കാണോയെന്നായിരുന്നു അവതാരകയായ സ്വാസിക ദേവികയോട് ചോദിച്ചിരുന്നു. ഇതുവരെ അങ്ങനെയായിട്ടില്ലെന്നായിരുന്നു ദേവികയുടെ മറുപടി. മാഷാണ് വിളിക്കുന്നതെന്ന് അറിയുമ്പോൾ വീട്ടിൽ എല്ലാവരും പൊക്കോ, പോയിരുന്ന് സംസാരിക്കൂയെന്ന് പറയും.

വേണ്ടച്ഛായെന്ന് പറഞ്ഞ് എല്ലവരുടേയും മുന്നിൽ സംസാരിക്കും. വീഡിയോ കോളിലായിരിക്കും വിജയ്. മാഷ് പൊതുവെ ഭക്ഷണം കുറച്ച് കഴിക്കുന്നയാളാണ് അതിനാൽ കഴിച്ചോയെന്ന ചോദ്യമില്ല ഞങ്ങൾക്കിടയിൽ.

പരിണയം ചെയ്യുന്നതിനിടയിൽ പാടുന്നോ ദേവികയെന്ന് ചോദിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിനെ ദേവിക ആദ്യമായി കണ്ടത്. അന്ന് മാഷെന്ന് വിളിച്ച് ശീലിച്ചതാണ്.

എന്താണ് വിളിക്കുന്നതെന്ന കാര്യത്തിൽ അന്ന് കൺഫ്യൂഷനുണ്ടായിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ ഇനി ഏട്ടായെന്ന് വിളിക്കണമെന്നൊക്കെ ചിലർ എന്നോട് പറഞ്ഞിരുന്നു. ഇതൊരു വെറൈറ്റി വിളിയാണ്, ഇത് തന്നെ തുടർന്നാൽ മതിയെന്നായിരുന്നു അപ്പോൾ വിജയ് പറഞ്ഞതെന്ന് ദേവിക പറയുന്നുണ്ട്.

ALSO READ

ലോഹിയേട്ടന്റെ നടക്കാതെ പോയ സ്വപ്‌നം ‘ചെമ്പട്ട്’ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവിതത്തിലൊരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പെട്ടെന്നാണ് പ്രശസ്തനായത് അന്ന് ഞെട്ടലായിരുന്നു. അന്ന് ആരാധികമാരൊക്കെയുണ്ടായിരുന്നു. എന്റെ സ്വഭാവം വെച്ച് പ്രണയം വർക്കൗട്ടാവില്ല. ദേവിക നമ്പ്യാരുമായി പ്രണയം വർക്കൗട്ടായിട്ടില്ല. ഇനി വേണം പ്രണയിക്കാനെന്നും വിജയ് പറയുന്നു. കൊള്ളാം, കുഴപ്പമില്ല എന്ന് തോന്നിയപ്പോഴാണ് ഞങ്ങൾ വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. എനിക്ക് പെട്ടെന്ന് കല്യാണം കഴിക്കാനുള്ള പ്ലാനില്ലായിരുന്നു. ഇപ്പോഴും സെറ്റായി വരുന്നേയുള്ളൂ.

എൻഗേജ്മെന്റിന് ഒന്നോ രണ്ടോ മാസം മുൻപായാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. ദേവിക തന്നെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. എന്തെങ്കിലുമാവട്ടെ മാഷേ, നമുക്ക് കല്യാണം കഴിക്കാമെന്നായിരുന്നു പുള്ളിക്കാരി പറഞ്ഞത്. നമ്മൾ ഇങ്ങനെയൊക്കെയാണ്, ഓക്കെയാണെങ്കിൽ സെറ്റ്. നിങ്ങൾക്ക് പറ്റുമോ ഇല്ലയോ എന്നാലോചിക്ക് എന്നായിരുന്നു മാഷ് തന്നോട് പറഞ്ഞതെന്ന് ദേവിക പറയുന്നു.

എൻഗേജ്മെന്റ് കഴിഞ്ഞതിന് ശേഷം പിറ്റേ ദിവസം വിളിച്ചിട്ട് മാഷ് ഇത് കലങ്ങുന്നില്ലല്ലോയെന്ന് പറഞ്ഞിരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഡിസൈഡ് ചെയ്യാം, ഇതിപ്പോ എൻഗേജ്മെന്റല്ലേ കഴിഞ്ഞിട്ടുള്ളൂയെന്നായിരുന്നു വിജയ് പറഞ്ഞത്.

മാഷേ എൻഗേജ്മെന്റ് കഴിഞ്ഞ് ഫോട്ടോയൊക്കെ എല്ലാവരും കണ്ടതല്ലേയെന്ന് ചോദിച്ചപ്പോൾ അത് കുഴപ്പമില്ല, കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതല്ലേ എന്നായിരുന്നു വിജയ് യുടെ മറുപടിയെന്ന് ദേവിക പറയുന്നു. തീരുമാനമെടുക്കും മുൻപ് ചിന്തിക്കുക. ഹാപ്പിനെസും പീസുമാണ് നമുക്ക് വേണ്ടത്. അതില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. അതേക്കുറിച്ചാണ് താനെപ്പോഴും പറയാറുള്ളതെന്ന് വിജയ് പറയുന്നുണ്ട്.

 

Advertisement