Home Entertainment Celebrities

കല്യാണം കഴിഞ്ഞിട്ട് ആറ് വർഷം, പുതിയ സന്തോഷം പങ്കുവെച്ച് മിത്രാ കുര്യൻ, ആഹ്ലാദത്തിൽ ആരാധകർ

104

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരമാണ് മിത്ര കുര്യൻ. ലേഡി സൂപ്പർതാരം നയൻതാരയുടെ ബന്ധു കൂടിയായ മിത്ര കുര്യൻ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയെങ്കിലും ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെയാണ് ജനപ്രീതി നേടുന്നത്.

ദിലീപിന്റെയും നയൻതാരയുടെയും കൂടെ ശക്തമായൊരു വേഷമാണ് മിത്ര ബോഡിഗാർഡിൽ അവതരിപ്പിച്ചത്. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും ടെലിവിഷൻ പരിപാടികളിലും മിത്ര സജീവമായി തുടർന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്ന മിത്രാ കുര്യൻ.

Advertisements

2015 ൽ സംഗീത സംവിധായകനായ വില്യം ഫ്രാൻസിസുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് മിത്ര അഭിനയ ജീവിതത്തിന് താൽകാലികമായിട്ടുള്ള ഇടവേള നൽകിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. താൻ മനഃപൂർവ്വം അഭിനയത്തിൽ നിന്നും മാറി നിന്നതാണെന്ന് മുൻപൊരു അഭിമുഖത്തിൽ നടി സൂചിപ്പിച്ചിരുന്നു.

Also Read
പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും, പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിലുണ്ട്: ജയസൂര്യ

ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് തിരിച്ച് വരുന്നു എന്ന സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിത്രാ കുര്യന്റെ തിരിച്ച് വരവ് ടെലിവിഷൻ സീരിയലിലേക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുൻപ് നിരവധി പരിപാടികളിൽ വിധികർത്താവായിട്ടും അല്ലാതെയും എത്തിയിട്ടുള്ള നടി ഇത്തവണ സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ പോവുന്നു എന്ന സവിശേഷത കൂടിയുണ്ട്.

അമ്മ മകൾ എന്ന് പേരിട്ടിരിക്കുന്ന സീരിയലിലാണ് മിത്ര അഭിനയിക്കുന്നത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്ന സീരിയലിൽ സംഗീത എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര തിരിച്ച് വരവിനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അമ്മയും മകളും തമ്മിലുള്ള കഥയായിരിക്കും സീരിയലിന് ആസ്പദമാവുന്നത് എന്നാണ് അറിയുന്നത്.

അമ്മയുടെ റോളിൽ മിത്ര അഭിനയിക്കുകയാണെന്ന പ്രത്യേകതയും ഇതിനുണ്ടാവും. മരിയ പ്രിൻസ് ആണ് പരമ്പരയിൽ മകളായി അഭിനയിക്കുക. ഒക്ടോബർ ഇരുപത്തിയഞ്ച് മുതൽ സംപ്രേക്ഷണം ആരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്കാണ് പരമ്പര ഉണ്ടാവുക. ഇതൊരു താളം തെറ്റിയ താരാട്ട് എന്ന തലവാചകത്തോടെയാണ് സീരിയലിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ഫൈസൽ അടിമാലിയാണ് പരമ്പര സംവിധാനം ചെയ്യുന്നത്. രാജീവ് റോഷൻ, ശ്രീജീത്ത് വിജയ്, എന്നിവരാണ് സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിത്രയുടെ തിരിച്ച് വരവിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം അഭിനയിക്കാൻ പോവുന്ന സീരിയലിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും നടിയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.

Also Read
എമ്മയെ പേളി താലോലിക്കുമ്പോൾ കൗതുകത്തോടെ നോക്കുന്ന നില ; നിലാ ബേബിയുടെ സർപ്രൈസ് വിസിറ്റേഴ്‌സിനെ പരിചയപ്പെടുത്തി പേളി മാണി : നന്ദി പറഞ്ഞ് ആരാധകർ

അഭിനയം ഒരു ജോലിയായി മാത്രമേ അന്നും ഇന്നും താൻ കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതിൽ നിന്നും ഒരു ഇടവേള എടുത്തു. അത്ര മാത്രമേ ഉള്ളു. കൂടുതലും കുടുബത്തിനൊപ്പം കഴിയാൻ വേണ്ടിയാണ് അത്തരമൊരു ബ്രേക്ക് എടുത്തത്. താനിനിയും അഭിനയിക്കുന്നതാണ് ഭർത്താവിനും ഇഷ്ടമെന്ന് നേരത്തെ മിത്ര പറഞ്ഞിരുന്നു. ഇതിനിടെ നടി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തതോടെ മകന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയായിരുന്നു.

Advertisement