Home Entertainment Celebrities

നടി റബേക്ക സന്തോഷിന്റെ വിവാഹം, ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടിയും സുഹൃത്തുക്കളു ബന്ധുക്കളും

147

മലയാളത്തിലെ സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് റെബേക്ക സന്തോഷ്. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് നടി ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ യാണ് റെബേക്ക സന്തോഷ്. ജനപ്രീതി നേടിയ നടിയത്.

കുട്ടിക്കാലം മുതൽ റെബേക്ക മിനി സ്‌ക്രീനിന്റെ ഭാഗമാണ്. കുഞ്ഞിക്കൂനൻ എന്ന സിനിമയിലൂടെയാണ് ബാലതാരമായി മിനി സ്‌ക്രീനിലെത്തിയത്. പിന്നീട് മിഴിരണ്ടിലും, സ്‌നേഹക്കൂട് തുടങ്ങിയ ടെലിഷിവഷൻ പരിപാടികളുടേയും ഭാഗമായി.

Advertisements

2017ൽ നീർമാതളം എന്ന സീരിയലിലും റെബേക്ക അഭിനയിച്ചു. ഇതിന് ശേഷമാണ് കസ്തൂരിമാനിലെ നായികവേഷം റെബേക്കയെ തേടിയെത്തിയത്. 2017 ഡിസംബറിലാണ് കസ്തൂരിമാന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. നാല് വർഷത്തോളം നീണ്ടുനിന്ന പരമ്പരയുടെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തത് 2021 മാർച്ചിലാണ്.

Also Read
മന്നത്ത് വീട്ടിൽ ഇപ്പോൾ സമാധാനത്തിന്റെ നാളുകൾ മടങ്ങി വന്നു ; മകന് വേണ്ടി ഒരുക്കങ്ങളുമായി മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും

റെബേക്കയ്ക്കും ശ്രീറാമിനും പുറമെ പ്രവീണ, ശ്രീലത നമ്പൂതിരി, ബീന ആന്റണി തുടങ്ങിയ മുതിർന്ന സിനിമാ സീരിയൽ താരങ്ങളും കസ്തൂരിമാന്റെ ഭാഗമായിരുന്നു. സെൽ മി ദി ആൻസർ, സരിഗമപ, റെഡ് കാർപെറ്റ്, ലെറ്റസ് റോക്ക് ആന്റ് റോൾ എന്നീ പരിപാടികളുടേയും ഭാഗമായിരുന്നു റെബേക്ക.

2012ൽ തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലും ബാലതാരമായി റെബേക്ക അഭിനയിച്ചിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലും ഒരു സിനിമാക്കാരൻ എന്ന സിനിമയിലും അതിഥി വേഷങ്ങളിലും റെബേക്ക അഭിനയിച്ചിരുന്നു. സുരഭി ലക്ഷ്മിക്കൊപ്പം മിന്നാമിനുങ്ങ് എന്ന സിനിമയിൽ താരത്തിന്റെ മകൾ ചാരുവെന്ന കാഥാപാത്രത്തെയും റെബേക്ക അവതരിപ്പിച്ചിട്ടുണ്ട്.

ഇുപ്പോഴിതാ റെബേക്ക സന്തോഷിന്റെ വിവാഹത്തിന് മുന്നോടിയായി താരത്തിന്റെ ഹൽദി ചടങ്ങുകൾ ആഘോഷമായി നടന്നിരിക്കുകകയാണ്. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.

സ്വകാര്യഹോട്ടലിൽ ആഘോഷമായിട്ടായിരുന്നു റെബേക്കയുടെ ഹൽദി ചടങ്ങുകൾ. സിനിമാ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ഹൽദി ആഘോഷ ചടങ്ങിൽ പങ്കെടുത്തു. കസ്തൂരിമാൻ സീരിയയിലെ താരങ്ങൾ ചേർന്ന് റബേക്കക്കായി നിരവധി സർപ്രൈസുകളും ഡാൻസും പാട്ടുമെല്ലാം ഒരുക്കിയിരുന്നു. ശ്രീജിത്തി നൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റെബേക്കയുടെ വിവാഹം ഇന്നാണ് നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പ്രിയപ്പെട്ടവർക്കായി ഹൽദി ചടങ്ങുകളും വെഡ്ഡിങ് ഈവ്‌നിങ് എന്ന പരിപാടിയും റബേക്കയും കുടുംബവും നടത്തിയത്. ഹൽദിയിൽ മഞ്ഞ നിറത്തിലുള്ള ലഹങ്കയണിഞ്ഞ് മനോഹരിയായാണ് റെബേക്ക എത്തിയത്.

വരൻ ശ്രീജിത്തും റബേക്കയ്‌ക്കൊപ്പം ഹൽദിയിൽ പങ്കെടുത്തു. ഹൽദിക്ക് മുന്നോടിയായ മെഹന്തിയണിയുന്ന ചിത്രങ്ങളും വീഡിയോകളും റെബേക്ക പങ്കുവെച്ചിരുന്നു. റെബേക്കയുടേയും വരൻ ശ്രീജിത്തിന്റേയും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കഴിഞ്ഞ ദിവസം നടന്ന വെഡ്ഡിങ് ഈവിൽ പങ്കെടുത്തിരുന്നു. വിവിധ കളികളും പാട്ടും ഡാൻസുമെല്ലാം കൊണ്ട് പരിപാടി ആഘോഷമായാണ് നടന്നത്.

Also Read
ആദ്യമായി ഒരു ട്രാൻസ്‌ജെൻഡറിന്റെ കഥ പറയുന്ന ഒരു സീരിയൽ പ്രേക്ഷകരിലേക്ക് ; ‘ആൺപിറന്നോൾ’ കേരളപിറവി ദിനത്തിൽ എത്തും

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ ശ്രീജിത്ത് വിജയനും റബേക്ക സന്തോഷും ഒന്നാകാൻ പോകുന്നത്. വെഡ്ഡിങ് ഈവിൽ ഷിമറി ലോങ് ഗണിൽ സുന്ദരിയായിട്ടാണ് റെബേക്ക എത്തിയത്. കസ്തൂരിമാനിലെ റബേക്കയുടെ നായകനായിരുന്ന ശ്രീറാം രാമചന്ദ്രൻ അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Advertisement