Home Entertainment

ഒരുപാട് സങ്കടം പറഞ്ഞിട്ടാണ് കേസ് പിൻവലിച്ചത്, ഇപ്പോൾ ചാനലിൽ കയറിയിരുന്ന് അവൾ ഷൈൻ ചെയ്യുകയാണ്; പ്രിയങ്കയ്ക്ക് എതിരെ കാവേരിയുടെ അമ്മ

1469

ഒരു കാലത്ത് തെന്നിന്ത്യയിൽ നിറസാന്നിധ്യമായിരുന്ന നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേ സിൽ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്ന സന്തോഷം നടി പ്രിയങ്ക അനൂപ് പങ്കുവച്ചിരുന്നു. തന്നെ കാവേരിയുടെ അമ്മ മനപൂർവ്വം ചതിക്കുകയായിരുന്നു എന്നും പ്രിയങ്ക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പ്രിയങ്കയ്ക്ക് എതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കാവേരിയുടെ അമ്മ. 2004 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. ഞാൻ കാവേരിയുടെ അമ്മയാണ് എന്ന് പരിചയപെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.

Advertisements

കേസ് പിൻവലിക്കുന്നുവെന്ന് പറഞ്ഞു താൻ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേ. തനിക്കും പ്രായം ഒക്കെ ആയില്ലേ. ഇപ്പോൾ അവൾ കയറി അങ്ങ് ഷൈൻ ചെയ്യുകയാണ് ചാനലിൽ എല്ലാം. കേസ് വിധി വന്നു അവൾ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകൾ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവൾ വന്നിരിക്കുന്നത്.

പ്രിയങ്ക തങ്ങളെ വന്നു കണ്ടിട്ട് കേസ് പിൻവലിക്കണം, ഒരുപാട് വർഷങ്ങൾ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങൾ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അപ്പോൾ താൻ പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിക്കുകയിരുന്നു.കേസ് പിൻവലിക്കുന്നു എന്ന് മാത്രമാണ് കോടതിയിൽ പറഞ്ഞത്.

അല്ലാതെ അവർ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസ് പിൻവലിക്കാം, വേറെ രീതിയിൽ വാർത്തകൾ ഒന്നും കൊടുത്തേക്കരുത് എന്ന് അവരോട് പറഞ്ഞതാണ്. തന്റെ മനസാക്ഷി വച്ചിട്ട് ആണ് പിൻവലിച്ചത്. അവർ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ് ഐ പ്രഭുല്ല ചന്ദ്രൻ സാർ അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ.

തനിക്ക് പിന്നെ വയ്യാതാവുകയും ഹൈദരാബാദിൽ പെട്ടു പോവുകയും ചെയ്തു. കേസ് വിളിക്കുമ്പോൾ എപ്പോഴും അവിടെ ചെല്ലാൻ ആകില്ല, അതു കൊണ്ട് മാത്രമാണ് പിൻവലിച്ചത്. അവർ മാപ്പൊന്നും നമ്മളോട് പറഞ്ഞില്ല. ഒത്തുതീർപ്പിൽ പോകാം എന്നാണ് പറഞ്ഞത്.

കാവേരിയെ കുറിച്ച് വാർത്ത വരുത്തും എന്നും പറഞ്ഞതു കൊണ്ടാണ് പൊലീസുമായി എത്തുകയും അവളെ പൊലീസ് പിടിക്കുകയും ചെയ്യുന്നത്. പ്രിൻസ് ഹോട്ടലിന്റെ മുമ്പിലാണ് താനും പൊലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികൾ ഒന്നും അറിയില്ലായിരുന്നു.

ഇത്രയും വർഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസു കൊണ്ട് ക്ഷമിച്ചത്. താക്കീത് നൽകി കൊണ്ടാണ് ക്ഷമിച്ചു കേസ് പിൻവലിച്ചത് എന്നാണ് ൈക്രം ചാനൽ പുറത്തുവിട്ട ഓഡിയോയിൽ കവേരിയുടെ അമ്മ പറയുന്നത്.

Advertisement