Home Entertainment

എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് നന്നായി അറിയാം, എന്റെ ഇടവും വലവും ആണ് എന്റെ ഭാര്യമാർ: ബഷീർ ബഷി

197

മലയാളികൾക്ക് ഏറെ സുപരിചിതനായ യുവമോഡലും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമാണ് ബഷീർ ബഷി. ബിഗ് ബോസ് റിയാലിറ്റി ഷായിൽ എത്തിയതോടെ ആയിരുന്നു ബഷീർ ബഷി ആരാധകരുടെ പ്രിയങ്കരനായി മാറിയത്.

താൻ രണ്ട് വിവാഹം കഴിച്ചതും രണ്ടാളും തനിക്ക് ഒപ്പമുള്ളതകിനെ പറ്റിയൊക്കെ ബഷീർ ബഷി ബിഗ്ബോസിൽ വെളിപ്പെടുത്തിയത് മലയാളികൾ അതിശയത്തോടെയാണ് കേട്ടത്. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് താൻ രണ്ടാം ഭാര്യയായ മഷൂറയേടും പ്രേമിച്ച് കെട്ടിയതെന്ന് ബഷീർ ബഷി വെളിപ്പെടുത്തിയിരുന്നു.

Advertisements

ബിഗ്‌ബോസ് അവസാനിച്ച ശേഷവും തന്റെ ൂട്യൂബ് ചാനലിലൂടെ ബഷീർ ബഷി വിശേഷങ്ങളുമായി എത്തിയിരുന്നു. ബഷീർ ബഷിയുടെ 2 ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് വളരെ അധികം സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്.

ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്. അടുത്തിടെ മഷൂറയ്ക്ക് ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞിരുന്നു. ബഷീറിന്റെ ആദ്യ ഭാര്യയാ സുഹാനയ്ക്കും നിരവധി സബ്‌സ്‌ ക്രൈബേഴ്‌സ് ആണുള്ളത്. സുഹാന ഇടയ്ക്കിടെയ്‌ക്കേ വീഡിയോയുമായി എത്താറുള്ളു.

Also Read
അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ലുങ്കിയും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ഡാൻസുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ തന്നെ ജഡ്ജ് ചെയ്യാൻ താൻ തന്റെ ഭാര്യമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് തുറന്നു പറയുകയാണ് ബഷീർ ബഷി. രണ്ടാം ഭാര്യ മഷൂറയുടെ ജന്മദിനാഘോഷവുമായി വന്ന വിമർശനങ്ങൾക്ക് മറുപടി നൽകി എത്തിയതായിരുന്നു ബഷീറും കുടുംബവും.

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നു പറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടി വന്നു.

എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. കല്ലുമ്മക്കായ വെബ്‌സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി. ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും.

ബഷീർ ബിഗ്ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്. ബഷീറിന്റെ വാക്കുകൾ ഇങ്ങനെ:

പിറന്നാളിന് മഷൂറക്ക് സമ്മാനം നൽകിയത് സോനുവും ആയി ആലോചിച്ചിട്ടാണ്. അവൾ അതിനു അർഹതയുള്ളവൾ ആണ് എന്നുള്ളത് കൊണ്ടാണ് അവൾക്ക് ഐഫോൺ ന്യൂ വേർഷൻ നൽകിയത്. ദിവസവും വ്ളോഗ് ചെയ്യുന്ന ആളാണ് മഷൂറ.

അവൾക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്നാണ് ഞങ്ങൾ കരുതിയത്. എന്നിട്ടും അവൾ എന്നോട് എടുത്തുകൊള്ളാൻ പറയുന്നുണ്ട്. അത്യാവശ്യം കേരളത്തിൽ പ്രമോഷൻ വർക്ക് ചെയ്യുന്ന ഒരു വ്ളോഗർ ആണ് മഷൂറ. സോനുവിന്റെ പിറന്നാൾ സമയം ഹൗസ് ബോട്ടിൽ കൊണ്ട് പോയിട്ടുണ്ട്. ഡയമണ്ട് സാധനങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്.

Also Read
സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്: പ്രണയത്തെ കുറിച്ച് ഗ്രേസ് ആന്റണി

അതൊന്നും ആരും പറയില്ല കുറേപ്പേര് മെസേജ് അയക്കാറുണ്ട്. ആദ്യമൊക്കെ പോട്ടെ എന്ന് വച്ചു. സോനുവിനോട് സ്‌നേഹം ഉള്ളവർ ആണെങ്കിൽ ഇങ്ങനെ മെസേജുകൾ അയക്കുമോ. നിങ്ങളുടെ കമന്റുകളിൽ ആണ് സോനു ഹർട്ട് ആകുന്നത്. നിങ്ങൾ കുത്തിനോവിച്ചുകൊണ്ടാണ് വേദനിക്കുന്നത്.

നിങ്ങളുടെ ബാഡ് കമന്റുകളെ ചപ്പുചവർ കമന്റുകൾ ആയിട്ടേ നമ്മൾ കാണുകയുള്ളൂ. ഒരിക്കലും ഞങ്ങൾ മനസ്സിലേക്ക് എടുക്കയില്ല. മഷൂറയോടാണ് സ്‌നേഹം എന്ന് പലരും പറയുന്നുണ്ട്. എല്ലാവരുടെയും വിചാരം ഞാൻ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ ബഷീറിന് ഒപ്പം സുഹാനയും ചോദിക്കുന്നു.

Advertisement