Home Entertainment

അത്തരം ബന്ധത്തിന് ഞാൻ ഓകെയാണ്, പക്ഷെ അതിന് മുൻപ് എനിക്കൊരു കാര്യം ആവശ്യമുണ്ട്: നടി റൈസ വിൽസൺ

448

2018 ൽ പുറത്തിറങ്ങിയ പ്യാർ പ്രേമ കഥൈ എന്ന തമിഴ് ചിത്രത്തിലെ നായികയായി സിനിമയിലേക്ക് അരങ്ങേറിയ താരസുന്ദരിയാണ് റൈസ വിൽസൺ. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയതിലൂടെ ഒരുപാട് ആരാധകരെ റൈസൽ വിൽസൺ നേടിയിട്ടുണ്ട്.

ഇപ്പോൾ ഒന്നിലധികം ചിത്രങ്ങളുടെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് റൈസ. ദ ചേസ് എന്ന ചിത്രം ലോക്ക്ഡൗൺ സമയത്ത് നടി പൂർത്തിയാക്കി. വിഷ്ണു വിശാലിനൊപ്പം അഭിനയിക്കുന്ന എഫ് ഐ ആർ എന്ന ആക്ഷൻ ത്രില്ലർ ചിത്രം, ജി വി പ്രകാശിനൊപ്പം കാതിലിക്ക യാരുമില്ലൈ, ഡീകെയ്ക്കൊപ്പമുള്ള മൾട്ടിസ്റ്റാർ ചിത്രം എന്നിവയാണ് റൈസ വിൽസണിന്റെ മറ്റ് ചിത്രങ്ങൾ.

Advertisements

പ്രഭു ദേവയും വരലക്ഷ്മി ശരത് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിലും നടി കരാറ് ഒപ്പുവച്ചിട്ടുണ്ട്. അതേ സമയം മോഡലിങിലൂടെ കരിയർ ആരംഭിച്ച റൈസ വിൽസൺ ശ്രദ്ധിയ്ക്കപ്പെട്ടത് കമൽ ഹസൻ അവതാരകനായി എത്തുന്ന തമിഴ് ബിഗ്ഗ് ബോസ് സീസൺ ഒന്നിലൂടെയാണ്.

Also Read
എന്താണ് നിനക്ക് കുഴപ്പം, നീയെന്താ കന്യാസ്ത്രീ ആണോ; ബോയ്ഫ്രണ്ടിന്റെ പരാതിയെ കുറിച്ച് മല്ലിക ഷെരാവത്ത്

ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയതിലൂടെ ഒരുപാട് ആരാധകരെ റൈസ വിൽസൺ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുമായുള്ള ചാറ്റിങിന് ഇടയിൽ റിലേഷൻ ഷിപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ലിവിഗ് ടുഗെതർ റിലേഷൻഷിപ്പിനോട് തനിയ്ക്ക് വിരോധമില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. വീഡിയോ ചാറ്റിനിടെ ഒരു ആരാധകൻ, താങ്കൾക്ക് ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിന് താത്പര്യം ഉണ്ടോ എന്ന് ചോദിയ്ക്കുകയായിരുന്നു.അതിന് എനിക്ക് കുഴപ്പമില്ല, ലിവിംഗ് ടുഗെതർ ബന്ധത്തിന് ഞാൻ ഓകെയാണ്.

Also Read
ആൺ പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയുമായി വളയൻചിറങ്ങര സ്‌കൂൾ: അഭിനന്ദനവുമായി മഞ്ജു വാര്യർ

ഞാൻ ഒന്നും കാര്യമാക്കുന്നില്ല. പക്ഷെ അതിന് മുൻപ് എനിക്കൊരു ബോയ് ഫ്രണ്ടിനെ വേണ്ടേ. അങ്ങനെ ഒരാളില്ലാതെ ഞാൻ എങ്ങിനെ ലിവിഗ് ടുഗെതർ റിലേഷൻഷിപ്പിനെ കുറിച്ച് സങ്കൽപിയ്ക്കുകയും, അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കുകയും ചെയ്യുമെന്ന് റൈസ വിൽസൺ പറയുന്നു.

Advertisement