സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിനെ അമ്മയുടെ മീറ്റിങ്ങിൽ വച്ച് പരിചയപ്പെട്ടത് പങ്കുവച്ച് ഹരീഷ് പേരടി. പരിചയപ്പെട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായെന്നും ശാന്തവും സുന്ദരവുമായ പ്രകൃതമാണ് ഗോകുലിന്റേതെന്നും അദ്ദേഹം പറയുന്നുണ്ട്.
ALSO READ
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ:
ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്…ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി.
രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം..അച്ഛന്റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ. ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത് വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്.
ഫോട്ടോ: നടൻ പ്രശാന്ത് അലക്‌സാണ്ടർ. എന്നതായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ
ALSO READ









