ഇത്തവണയും ദുൽഖർ മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റി ? ; കാര്യം അറിഞ്ഞ് ആശംസകളുമായി ആരാധകർ

72

ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഈ വിജയത്തിൽ നിൽക്കുമ്പോൾ ദുൽഖർ സൽമാൻ നായകനായെത്തുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് സല്യൂട്ടിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ജനുവരി 14ന് തീയേറ്ററുകളിലെത്തും. അതേസമയം മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് എത്തുന്നത്. ദുൽഖർ ചിത്രങ്ങളുടെ പ്രമോഷനുകൾ മമ്മൂട്ടി സാധാരണ ഗതിയിൽ നടത്താറില്ല. എന്നാൽ കുറുപ്പിന്റെ പ്രമോഷന്റെ ഭാഗമായുള്ള പോസ്റ്ററുകൾ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Advertisements

ALSO READ

പരിചയപ്പെട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി, മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത് വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട് : ഗോകുൽ സുരേഷിനെ കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകൾ

എന്നാൽ ഇത് മമ്മൂട്ടിയുടെ ഫോൺ എടുത്ത് ദുൽഖർ തന്നെ പോസ്റ്റ് ചെയ്തതായിരുന്നുവെന്ന് കുറുപ്പിന്റെ പ്രീ-റിലീസ് വാർത്താസമ്മേളനത്തിൽ ദുൽഖർ പറഞ്ഞിരുന്നു. അത്തരത്തിൽ ഇപ്പോൾ സല്യൂട്ടിന്റെ പോസ്റ്ററും മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി ദുൽഖർ തന്നെ പങ്കുവച്ചതാണെന്നാണ് കമന്റുകൾ പറയുന്നത്.

അതേസമയം ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.

ALSO READ

ജോസിനെ കണ്ടത് ട്യൂട്ടോറിയൽ കോളേജിൽ വെച്ച് ആറുവർഷത്തെ പ്രണയം ഒടുവിൽ ഇന്റർകാസ്റ്റ് വിവാഹത്തിലേക്ക്, കുടുംബവിളക്കിലെ പുതിയ ശീതൾ വിവാഹിതയാവുന്നു

മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറാണ് ചിത്രം നിർമ്മിക്കുന്നത്.

 

 

Advertisement