ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ ചേട്ടാ, ഇല്ലേൽ നാളെ കഥ ഇറങ്ങും : സോഷ്യൽമീഡിയയിൽ ട്രോളുന്നവർക്ക് മറുപടിയെന്നോളം ശരണ്യയുടെ കുറിപ്പ്

56

ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയായിരുന്നു ശരണ്യ മോഹൻ. ആലപ്പുഴക്കാരിയായ ശരണ്യ തമിഴിലും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. മികച്ച നർത്തകി കൂടിയായ താരം കലോൽസവ വേദിയിൽ നിന്നു മായിരുന്നു സിനിമയിൽ എത്തിയത്.

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് താരം. അതേ സമയം താരം ഇപ്പോൾ ആലപ്പുഴയിൽ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.

Advertisements

ALSO READ

ഇത്തവണയും ദുൽഖർ മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റി ? ; കാര്യം അറിഞ്ഞ് ആശംസകളുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനിടയിൽ ശരീരഭാരം കൂടിയതിന്റെ പേരിൽ നടിക്കെതിരെ ട്രോൾ ആക്രമണവും ഉണ്ടായി .പിന്നീട് മേക്കോവർ നടത്തിയും താരം കയ്യടി വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ ഭർത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയത്. ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശരണ്യ പങ്കുവച്ച വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ശരീരത്തിന്റെ വണ്ണം പറഞ്ഞ് കളിയാക്കുന്നവർക്കൊരു മറുപടിയെന്നോളമാണ് ശരണ്യയുടെ കുറിപ്പ്.

ശരണ്യ മോഹന്റെ വാക്കുകൾ:

ഞാൻ : ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ
ചേട്ടൻ :എന്തിനു?
ഞാൻ : ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു
ചേട്ടൻ: അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട്
ഞാൻ : ‘അപ്പോൾ ഡയലോഗ് വരും പോയി എക്‌സർസൈസ് ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.
ചേട്ടൻ : ‘ അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു
ഞാൻ : ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?
ചേട്ടൻ: ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ..

ALSO READ

പരിചയപ്പെട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി, മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത് വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട് : ഗോകുൽ സുരേഷിനെ കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകൾ

Advertisement