Home Entertainment

ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്, ആ മനുഷ്യന് മാത്രം ഇത് എന്തുകൊണ്ടാകും മനസിലാകാത്തത്: രശ്മി ആർ നായർ

1044

മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രശ്മി ആർ നായർ. മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുകയും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന താരം കൂടിയാണ് രശ്മി ആർ നായർ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അവയെല്ലാം വളരെ വേഗത്തിൽ ആണ് വൈറലായി മാറുന്നത്. വൻ ആരാധകവൃന്ദം തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്.

Advertisements

ഫോട്ടോഷൂട്ടുകൾ മാത്രമല്ല സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും രശ്മി ആർ നായർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്.

Also Read
വീണ്ടും കല്യാണത്തിന് ഒരുങ്ങി ആര്യ, ആശംസകൾ അറിയിച്ച് ആരാധകർ

സൂപ്പർതാരം മോഹൻലാലിനെ കുറിച്ചും സംവിധായകൻ പ്രിയദർശനെ കുറിച്ചും ഇവരുടെ പുതിയ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുമാണ് രശ്മി നായർ കുറിപ്പുമായി എത്തിയത്. ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണെന്നാണ് താരം പറയുന്നത്.

കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ എന്നും ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസ്സിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തതെന്നും രശ്മി ചോദിക്കുന്നു.

രശ്മി ആർ നായരുടെ കുറിപ്പിന്റെ പൂർണരൂപം:

എനിക്കിപ്പോഴും മനസിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് പ്രിയദർശൻ പോലെ ഒരു സംവിധായകൻ, പ്രിയദർശൻ പോലെ എന്ന് പറയുമ്പോൾ പ്രിയദർശന്റെ പത്തുമുപ്പതു വര്ഷം മുന്നേ ഉള്ള ഒരു സാധാരണ സിനിമയിലെ ഒരു ബിസ്‌കറ്റ് കമ്പനിയുടെ പേര് വരെ ഇന്നത്തെ ഏറ്റവും ഹൈപ്പ് ഉള്ള ന്യൂജെൻ സിനിമയിലെ ആർട്ട് പ്രോപ്പർട്ടി ആണ്.

അങ്ങനെ ഉള്ള ഒരു ലെജൻഡറി സംവിധായകൻ എങ്ങനെയാണ് ആ ബെട്ടിയിട്ട വാഴ തണ്ട് ടേക്ക് ഒക്കെ ഒകെ പറഞ്ഞത് എന്ന്. മോഹൻലാൽ എന്നത് ഇന്നും കേരളത്തിലെ ഏറ്റവും വലിയ ജീവനുള്ള ബ്രാൻഡ് നെയിം ആണ് ബ്രാൻഡ് വാല്യൂവിൽ മമ്മൂട്ടിയെങ്ങും അതിനടുത്തെങ്ങും വരില്ല. അങ്ങനെ ഉള്ള മോഹൻലാൽ എന്തുകൊണ്ടാകും ഇങ്ങനെ ഒരു മോശം സിനിമയെ ഇത്രയധികം ഹൈപ്പ് കൊടുത്തു തന്റെ ബ്രാൻഡ് വാല്യൂ സ്‌പോയിൽ ചെയ്യാൻ നോക്കിയത്.

Also Read
44കാരി സുസ്മിത സെൻ 29കാരനായ കാമുകനുമായി വേർപിരിയുന്നു ; റോഹ്മാനുമായുള്ള ബന്ധം അവസാനിച്ചെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും അറിയിച്ച് നടി

ബോട്ടോക്‌സ് ഇഞ്ചക്ഷൻ അടിച്ചതിൽ പിന്നെ മോഹൻലാലിന്റെ മുഖത്ത് ആകെ അഭിനയിക്കുന്ന ഒരു ഘടകം കണ്ണ് മാത്രമാണ്. കണ്ണ് മാത്രം വച്ച് ചെയ്യാവുന്ന ഭാവങ്ങൾക്കു ഒരു പരിധി ഉണ്ടല്ലോ. ഇത് മോഹൻലാൽ ഒഴികെ എല്ലാർക്കും മനസ്സിലായിട്ടും ഒരുകാലത്തു കാൽവിരലുകൾ വരെ അഭിനയിക്കും എന്ന് സംവിധായകർ പാടി പുകഴ്ത്തിയ ആ മനുഷ്യന് മാത്രം എന്തുകൊണ്ടാകും മനസിലാകാത്തത്.

ഒന്നുകിൽ ഇവർ രണ്ടും ഇപ്പോഴത്തെ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഏതോ പാരലൽ ലോകത്താണ് ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ഗുണവും ഇല്ലാത്ത ഒരു ഉപജാപക വൃന്ദം ആണ് ഇതിനെല്ലാം കാരണം എന്നായിരുന്നു രശ്മി കുറിച്ചത്.

ഇതിനോടകം തന്നെ രശ്മി ആർ നായരുടെ ഈ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്. രശ്മിയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

Advertisement