നീല ചിത്ര ഇൻഡസ്ട്രിയിൽ നിന്ന് കയറി വന്ന് ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച പ്രേക്ഷക പ്രിയങ്കരിയാണ് നടി സണ്ണി ലിയോൺ. സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന താരം ഭർത്താവ് ഡാനിയൽ വെബ്ബറിനൊപ്പം സന്തുഷ്ട കരമായ കുടുംബജീവിതവും നയിക്കുന്നുണ്ട്.
ഇന്ന് അവർ മൂന്നു കുട്ടികളുടെ പ്രിയപ്പെട്ട അമ്മ കൂടിയാണ്. ഇപ്പോൾ, അമ്മയാകുന്നതിന് മുമ്പ് താൻ കടന്നു പോയ പ്രതിസന്ധികളെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് മനസ്സ് തുറന്നിരിക്കുകയാണ് താരം. മൂത്ത മകൾ നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തതാണ്.
 
ഇരട്ടകുട്ടികളായ ആഷറിനെയും നോഹയെയും സറോഗസിയിലൂടെയാണ് ഇരുവരും സ്വന്തമാക്കിയത്. കുട്ടികൾക്ക് വേണ്ടിയുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ച് സണ്ണി ലിയോൺ പറയുന്നത് ഇങ്ങനെ;
ആദ്യം സറോഗസിയായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ഒന്നരവർഷത്തോളമെടുത്തു. അതിനാൽ, കാര്യങ്ങൾ കരുതിയുന്നപോലെ നടന്നില്ല. സറോഗസിയിൽ അന്തിമ തീരുമാനം അപ്പോഴും എടുത്തിരുന്നില്ല.

ഇതിനിടയിലാണ് ദത്തെടുത്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഇതോടൊപ്പം ഐവിഎഫ് (കൃത്രിമ ഗർഭധാരണം) നടത്തി നോക്കി. എന്നാൽ, പരാജയമായിരുന്നു ഫലം. അമേരിക്കയിലായിരുന്നു ഐവിഎഫ് നടപടികൾ സ്വീകരിച്ചത്. ആകെ ആറ് ഭ്രൂ ണ ങ്ങളാണ് ഉണ്ടായിരുന്നത്.
നാലു പെൺകുട്ടികളും രണ്ട് ആൺ കുട്ടികളും. അമേരിക്കയിയിൽ വെച്ചായിരുന്നു ഐവിഎഫിന് ശ്രമിച്ചത്. എന്നാൽ, രണ്ട് പെൺ ഭ്രൂ ണ ങ്ങൾ ഫലവത്തായില്ല. അത് ശരിക്കും ഹൃദയം തകർക്കുന്നതായിരുന്നു. ഒരു പരാജയമായി തോന്നി. വളരെയധികം വേദനയും നിരാശയും തോന്നുന്ന നിമിഷമായിരുന്നു അത്.

ദത്തെടുക്കൽ നടപടിക്കും ഒട്ടേറെ സമയമെടുത്തു. കുറെയേറെ രേഖകൾ ശരിയാക്കിയെടുക്കണമായിരുന്നു. വളരെയധികം ശ്രദ്ധാപൂർവം ചെയ്യേണ്ടകാര്യങ്ങളായിരുന്നു അത്. എന്നാൽ, ഇതേ ആഴ്ചയിൽ തന്നെ സറോഗസിയിലൂടെ ഞങ്ങൾക്ക് ഇരട്ട ആൺകുട്ടികളെ കൂടി കിട്ടുമെന്ന് അറിയാൻ കഴിഞ്ഞു. അത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്നും സണ്ണി ലിയോൺ പറയുന്നു.
            








