പഴശ്ശിരാജയിൽ ഞാൻ ചെയ്യേണ്ടിയരുന്നത് തലക്കൽ ചന്തു ആയിരുന്നില്ല മറ്റൊരു സൂപ്പർ വേഷം, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ

570

മമ്മൂട്ടി ഹരിഹരൻ എംടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കേരളവർമ പഴശ്ശിരാജ എന്ന ചിത്രം മലയാളസിനിമ കണ്ട ഏറ്റവും മികച്ച ചരിത്ര സിനിമകളിൽ ഒന്നാണ്. മെഗാസ്റ്റാറിന് ഒപ്പം ഈ ചരിത്ര സിനിമയിൽ ശരത് കുമാറും സുരേഷ് കൃഷ്ണയും കനിഹയും പത്മപ്രിയയും മനോജ് കെ ജയനുമടക്കം നിരവധി പ്രമുഖ താരങ്ങൾ അണിനിരന്നിരുന്നു.

ഇപ്പോൾ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ തലക്കൽ ചന്തുവായെത്തി കൈയടി നേടിയ മനോജ് കെ. ജയൻ താൻ ആ ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ചും, ആ സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ചിത്രത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും പങ്കുവെയ്ക്കുകയാണ്.

Advertisements

മനോജ് കെ ജയന്റെ വാക്കുകൾ ഇങ്ങനെ;

സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായിട്ടാണ് ആദ്യം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയുടെ പൂജയുടെ സമയത്തും, എംടി സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകൻ ഹരിഹരൻ സാർ പറഞ്ഞത്.

ഒട്ടേറെ സീനുകളിൽ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിർബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞു. അങ്ങനെ കുതിരസവാരി പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് വേഷത്തിൽ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്.

Also Read
ഐവിഎഫ് ചികിത്സകൾ വരെ നോക്കി, അതും പരാജയമായിരുന്നു; ഒരുകുഞ്ഞിന് വേണ്ടിയുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ച് സണ്ണി ലിയോൺ

കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കൽ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വേഷത്തെ കുറിച്ച എനിക്കൊരു പേടിയുണ്ടായിരുന്നു. എന്നാൽ സംവിധായകൻ പറഞ്ഞു കഥയിൽ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശ്ശിരാജയ്ക്ക് ഏറ്റവും സപ്പോർട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം വരെയുണ്ട്.

അപ്പോൾ നിങ്ങൾക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്നായിരുന്നു ഹരിഹരൻ സാർ പറഞ്ഞത്. ഹരിഹരൻ സാറിനെ പോലെ ഒരു സംവിധായകന്റെ മനസിൽ ഒരേ സമയം തമ്പുരാനായും ആദിവാസിയായും കാസ്റ്റ് ചെയ്യപ്പെടുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്, എനിക്ക് അവാർഡ് കിട്ടുന്നതിന് തുല്യമാണ്.

കുതിരസവാരി പഠിക്കണ്ടല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കാട്ടിലൂടെ ഓടി മറിയാനും വള്ളിയിൽ പിടിച്ച് തൂങ്ങാനും അമ്പും വില്ലും ഉപയോഗിക്കാനുമൊക്ക ചന്തുവിനുണ്ടായിരുന്നു. എം.ടി. സാർ എഴുതിവെച്ചത് തലക്കൽ ചന്തുവിന് കാട് കളിത്തൊട്ടിലാണെന്നാണ്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി കണ്ണവം കാട്ടിൽ വെച്ചായിരുന്നു ഷൂട്ടിംഗ്.

ആ കാട്ടിൽ വെച്ച് ആദ്യദിവസം തന്നെ ബ്രിട്ടീഷുകാരുമായുള്ള ചേസിംഗ് ആണ് പ്ലാൻ ചെയ്തത്. ടേക്കിന് മുമ്പ് പ്രാക്ടീസ് എന്ന നിലയ്ക്ക് ത്യാഗരാജൻ മാസ്റ്റർ എന്നെ മരത്തിൽ പിടിച്ച് കയറ്റി, അവിടുന്ന് ഊർന്നിറങ്ങി എന്റെ കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി.

അയ്യോ വയ്യായേ എന്ന അവസ്ഥയിലായിരുന്നു ഞാൻ. ടേക്ക് പോലും എടുത്തിട്ടില്ല എന്നോർക്കണം. അതിനിടയ്ക്കാണ് ഇത്രയൊക്കെ സംഭവിച്ചത്. അതിനിടെ ഒരു തീരുമാനമെടുത്തു, വലിയ തീരുമാനം എന്തു വന്നാലും ഈ ചിത്രത്തിൽ നിന്നും ഒഴിയുന്നു.

Also Read
കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലേ, കമ്മ്യൂണിസം പറഞ്ഞാൽ അമേരിക്കയിൽ ചികിത്സക്കുപോകാൻ പാടില്ലേ, തുറന്നടിച്ച് ഹരീഷ് പേരടി

കാരണം തലക്കൽ ചന്തു ചെയ്യാനുള്ള കോൺഫിഡൻസ് എനിക്കില്ലായിരുന്നു. ഹരിഹരൻ സാറിന്റെ മുന്നിൽ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു അങ്ങനെ അസോസിയേറ്റ് ഡയറക്ടറായ ബാബുവേട്ടനോടാണ് ഇക്കാര്യം പറഞ്ഞത്. ബാബുവേട്ടൻ ബോധം കെട്ട് വീണില്ല എന്നേ ഉള്ളൂ.

ഞാൻ ചെയ്താൽ ഈ ക്യാരക്ടർ നന്നാവില്ലെന്നായിരുന്നു എന്റെ കൺസേൺ. ഇക്കാര്യം ഒന്ന് ഹരിഹരൻ സാറിന്റെ അടുത്ത് അവതരിപ്പിക്കാൻ ഞാൻ ബാബുവേട്ടനോട് പറഞ്ഞു. പുള്ളി പറഞ്ഞു എന്നെക്കൊണ്ട് പറ്റില്ല. അങ്ങനെ അവസാനം മടിച്ച് മടിച്ച് ബാബുവേട്ടൻ ഹരിഹരൻ സാറിനോട് പറഞ്ഞു. സാർ എന്നെ വിളിപ്പിച്ചു, എന്നിട്ട് പറഞ്ഞു ‘മനോജേ, നിങ്ങളെ കുട്ടൻ തമ്പുരാനാക്കിയ ആളാണ് ഞാൻ, അങ്ങനെയാക്കാൻ എനിക്ക് റിസ്‌ക് എടുക്കാമെങ്കിൽ നിങ്ങൾ ഇതും ചെയ്തിരിക്കും.

അങ്ങനെ സംവിധായകൻ എടുത്ത റിസ്‌കാണ് തലക്കൽ ചന്തു എന്ന ക്യാരക്ടർ. ആ സിനിമയിൽ ആഭിനയിക്കാത്ത ആക്ടേഴ്‌സില്ല, എന്നിട്ടും ആ സിനിമയിലെ സ്റ്റേറ്റ് അവാർഡ് നേടിയ ഏക മെയ്ൽ ആക്ടർ ഞാനാണ്. ബെസ്റ്റ് സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് എന്ന് മനോജ് കെ ജയൻ വ്യക്തമാക്കുന്നു.

Advertisement