കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലേ, കമ്മ്യൂണിസം പറഞ്ഞാൽ അമേരിക്കയിൽ ചികിത്സക്കുപോകാൻ പാടില്ലേ, തുറന്നടിച്ച് ഹരീഷ് പേരടി

128

കഴിഞ്ഞ ദിവസം മുതൽ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംഭവങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്നതും മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദീലീപിന്റെ കുടുംബ ചിത്രം വനിതാ മാഗസനിൽ മുഖചിത്രമായി വന്നതും. രണ്ടും സംഭവത്തിലും ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്തുകയായിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്നു എന്ന വാർത്ത ഇന്നലെയാണ് പുറത്തെത്തിയത്. സർക്കാരാണ് ചികിത്സ ചിലവ് വഹിക്കുന്നത്. മുതലാളിത്ത രാജ്യത്ത് കമ്യുണിസ്റ്റ് നേതാവ് ചികിത്സ തേടിപ്പോകുന്നതിനെ ഒരു വിഭാഗം ആളുകൾ വിമർശിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടൻ ഹരീഷ് പേരടി. കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാൾക്ക് അമേരിക്കയിൽ ചികിത്സയ്ക്ക് വേണ്ടി പോകാൻ പാടില്ലേയെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.

Also Read
വിജയിയെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ല, എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്: വിജയിയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

മാത്രമല്ല നടിയെ ആ ക്ര മിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിനെതിരായ വിമർശനത്തിനെതിരെയും ഹരീഷ് പ്രതികരണവുമായി രംഗത്ത് എത്തി. കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾ അഭിമുഖം കൊടുക്കാൻ പാടില്ലേ എന്ന് ഹരീഷ് ചോദിക്കുന്നു.

ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യനില പരിശോധിക്കണമെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാൾക്ക് അമേരിക്കയിൽ ചികൽസക്കുവേണ്ടി പോകാൻ പാടില്ലെ? കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലെ? സത്യത്തിൽ ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്? എന്നായിരുന്നു ഹരിഷ് പേരടി കുറിച്ചത്.

ഏതായാലും ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഹരീഷ് പേരടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരിക്കുന്നത്.

Also Read
ഒരു അൾട്ടിമേറ്റ് ഫ്രോഡാണ് അയാൾ, ഇവന്മാരെയൊക്കെ എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു: സിദ്ധിഖിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

Advertisement