വിജയിയെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ല, എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്: വിജയിയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

66

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി കീർത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി കീർത്തി സുരേഷ് മാറുകയായരുന്നു.

മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്. 2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീർത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു.

Advertisements

പൈലറ്റ്‌സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2014ൽ റിങ് മാസ്റ്ററിൽ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ കീർത്തി തിളങ്ങി.

Also Read
അനുപമയുടെയും അജിത്തിന്റെും ഒപ്പം കടൽത്തീരത്ത് കളിച്ച് ഉല്ലസിച്ച് എയ്ഡൻ; പുതുജീവിതത്തിലെ സന്തോഷം പങ്കുവെച്ച് അനുപമ അജിത് ഫോട്ടഷൂട്ട് ചിത്രങ്ങൾ, വൈറൽ

ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോൾ. തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി സുരേഷിന് ലഭിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ ആകെ മാനം തിളങ്ങി നിൽക്കുകയാണ് നടി കീർത്തി സുരേഷ്.

തമിഴകത്തിന്റെ ദളപതി വിജയിയുടെ നായികയായി 2 സിനിമകളിൽ കീർത്തി എത്തിയിരുന്നു. ഭൈരവ, സർക്കാർ എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ തമിഴിലെ ഹിറ്റ് താരജോഡികളിൽ ഒന്നായി വിജയ് കീർത്തി സുരേഷ് കൂട്ടുകെട്ട് മാറിയിരുന്നു. ഇപ്പോൾ ഇതാ തമിഴകത്തിന്റെ ഇളയദളപതി വിജയിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് തുറന്ന് പറയുകയാണ് കീർത്തി സുരേഷ്.

വിജയിയെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞു. വിജയ് എന്ന നടനെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ല. നിരവധി അഭിനേതാക്കൾ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ വേഷമിടാൻ ആഗ്രഹിക്കുന്നുണ്ട്.

ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. പോക്കിരി സിനിമയുടെ വലിയ വിജയത്തിന് ശേഷം അദ്ദേഹം കേരളത്തിൽ വന്നപ്പോൾ താമസിച്ചിരുന്ന ഹോട്ടലിന് എതിർവശമുള്ള അപ്പാർട്ട്മെന്റിലായിരുന്നു ഞാനും താമസിച്ചിരുന്നുത് കീർത്തി അഭിമുഖത്തിൽ പറഞ്ഞു.

Also Read
ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേൾക്കാതെ കിണറ്റിൽ ചാടിയ സാനിയ ഇയ്യപ്പന് കിട്ടിയത് എട്ടിന്റെ പണി

മുമ്പും വിജയിയോടുള്ള തന്റെ ആരാധനയെപ്പറ്റി കീർത്തി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. താരത്തിന്റെ പിറന്നാളിന് സ്വയം പെയിന്റ് ചെയ്ത വിജയ്യുടെ ചിത്രവും കീർത്തി സമ്മാനിച്ചിരുന്നു. രജനീകാന്തിന്റെ അണ്ണാത്തെയാണ് കീർത്തിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Advertisement