ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേൾക്കാതെ കിണറ്റിൽ ചാടിയ സാനിയ ഇയ്യപ്പന് കിട്ടിയത് എട്ടിന്റെ പണി

162

മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണിക്കൃഷ്ണനും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ ആയിരുന്നു കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രം. ഒടിടി റിലീസായിരുന്നു സിനിമ. സിനിമയിൽ നായിക സാനിയ ഇയ്യപ്പനായിരുന്നു.

ഇപ്പോഴിതാ ചിത്രീകരണ സമയത്ത് സാനിയയ്ക്ക് സംഭവിച്ച അ പ ക ടെ ത്ത കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനൻ. ഒരുപാട് സ്റ്റ ണ്ടും കാര്യങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. സാനിയയാണ് ഏറെ കഷ്ടപ്പെട്ടത്. അവൾ കിണറ്റിൽ ചാടുന്ന രംഗത്തിലൊന്നും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല.

Advertisements

ഞാൻ അവളോട് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. ധൈര്യമുണ്ടെന്നും ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് ഡ്യൂപ്പില്ലാതെ കിണറ്റിൽ ചാടിയത്. അത് ഒറിജിനൽ കിണർ ആയിരുന്നു. റീടേക്ക് എടുക്കേണ്ടി വന്നിരുന്നു. അങ്ങനെ കിണറ്റിൽ ചാടുന്നതിനിടെ കൈയ്യിൽ ഭിത്തിയിൽ ഇടിച്ചു.

കൈയ്ക്ക് നന്നായി പരിക്കേറ്റിരുന്നു. പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു. എല്ലാവരും കരുതി കൈയ്യൊടിഞ്ഞെന്ന്. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല. പരിക്കുകൾ ഉണ്ടായിരുന്നു. പക്ഷെ അവള് തളർന്നൊന്നുമില്ല. വീണ്ടും ഉഷാറായി ഷൂട്ടിങിന് എത്തി. അത് അവളുടെ ധൈര്യത്തിന് വലിയ ഉദാഹരണമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.

Also Read
കണ്ണൂർ തളിപ്പറമ്പ മാർക്കറ്റിൻ മീൻ കുട്ട ചുമന്ന് നടൻ ഹരിശ്രീ അശോകൻ, കൂലിവാങ്ങി പോകുന്ന താരത്തെ കണ്ട് അമ്പരന്ന് ആരാധകർ, വീഡിയോ വൈറൽ

അതേ സമയം മിമിക്രി വേദിയിലൂടെ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. 2003ലെ എന്റെ വീട് അപ്പൂന്റേം എന്ന ജയറാം കാളിദാസ് ചിത്രത്തിലൂടെ ബാലതാരമായാണ് വിഷ്ണു അഭിനയരംഗത്തേക്ക് കടന്നുവന്നത്.

താരം പിന്നീട് 2015ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമ വലിയ വിജയമായി മാറിയതോടെ രണ്ടാമതും തിരക്കഥ ഒരുക്കി.

രണ്ടാമത്തെ തിരക്കഥയായ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതും താരം തന്നെയായിരുന്നു. തുടർന്ന് വിഷ്ണുവിന് കൈനിറയെ അവസരങ്ങൾ ലഭിക്കുകയായിരുന്നു. നാൽപതോളം സിനിമകൾ വിഷ്ണുവിന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച് കഴിഞ്ഞു.

ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമ രണ്ട് ആണ്. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയ്ത സിനിമ നാളെയാണ് തിയേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക അന്ന രാജനാണ്. ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെ യുള്ളൊരു സഞ്ചാരമാണ് രണ്ട്. ഇർഷാദ്, കലാഭവൻ റഹ്‌മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Also Read
ഗ്ലാമറസ്സ് ലുക്കിൽ കാറിനുള്ളിൽ നിന്നുള്ള കിടിലൻ സെൽഫി പങ്കുവെച്ച് പ്രിയ താരം, ആരും നോക്കി നിന്നുപോകുമെന്ന് ആരാധകർ

കഥ, തിരക്കഥ, സംഭാഷണം എന്നിവ ബിനുലാൽ ഉണ്ണിയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ കഥ ആദ്യം കേട്ടപ്പോൾ ചെയ്യാൻ ഭയന്നിരുന്നുവെന്നും പിന്നീട് തിരക്കഥ വായിച്ചപ്പോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisement