കണ്ണൂർ തളിപ്പറമ്പ മാർക്കറ്റിൻ മീൻ കുട്ട ചുമന്ന് നടൻ ഹരിശ്രീ അശോകൻ, കൂലിവാങ്ങി പോകുന്ന താരത്തെ കണ്ട് അമ്പരന്ന് ആരാധകർ, വീഡിയോ വൈറൽ

1187

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടനാണ് ഹരിശ്രി അശോകൻ. ചെറിയ കോമഡി വേഷങ്ങളിലൂടെ എത്തിയ ഹരിശ്രീ അശോകൻ പിന്നീട് നായകനായും മലയാള സിനിമയിൽ വേഷമിട്ടു. തുടക്കം മുതൽ കോമഡി രംഗത്ത് നിറഞ്ഞിനിൽക്കുന്ന താരം കഴിഞ്ഞ കുറച്ചുനാളുകളായി ക്യാരക്ടർ റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

പുതുതായി ഇറങ്ങിയ മിന്നൽ മുരളി എന്ന ചിത്രത്തിൽ നടൻ കൈകാര്യം ചെയ്ത ദാസൻ എന്ന വേഷം പ്രേക്ഷക മനസിൽ പുതിയൊരു സ്ഥാനമാണ് കൽപ്പിച്ചു നൽകിയത്. നേരത്തെ താടിയെ കുറിച്ചും താരം നടത്തിയ പരാമർശം വൈറലായിരുന്നു.

Advertisements

താടിയില്ലെങ്കിൽ പടം നന്നായി ഓടില്ലെന്ന വിശ്വാസം തന്നിലുണ്ടായിരുന്നതായിരുന്നുവെന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്. കൂടാതെ പ്രേക്ഷകർക്ക് തനിക്ക് താടിയുള്ളതായി കാണാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ വേറിട്ട വേഷമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

Also Read
ഗ്ലാമറസ്സ് ലുക്കിൽ കാറിനുള്ളിൽ നിന്നുള്ള കിടിലൻ സെൽഫി പങ്കുവെച്ച് പ്രിയ താരം, ആരും നോക്കി നിന്നുപോകുമെന്ന് ആരാധകർ

മാർക്കറ്റിൽ മീൻകുട്ട ചുമക്കുന്ന ഹരിശ്രീ അശോകന്റെ വീഡിയോ ആണ് വൈറലാകുന്നത്. കണ്ണൂർ തളിപ്പറമ്പ മാർക്കറ്റിലാണ് താരം മീൻ ചുമന്ന് കൂലിയും വാങ്ങിപ്പോയത്. എന്നാൽ ഇത് നടൻ പുതുതായി അഭിനയിക്കുന്ന ചിത്രത്തിനായുള്ള ഷൂട്ടിംഗിന്റെ ഭാഗങ്ങളാണ് വൈറലാകുന്നത്. താരം ഒരു മീൻനിറച്ച പെട്ടി ചുമന്ന് കൊണ്ട് കച്ചവടക്കാർക്ക് കൊടുക്കുന്നതും കൂലി വാങ്ങുന്നതുമാണ് സീനിൽ.

ഹരിശ്രീ അശോകൻ നായക വേഷത്തിലെത്തുന്ന അന്ത്രുമാൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശിവകുമാർ കാങ്കോൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഒരു ചന്തയിലെ തൊഴിലാളിയാണ് ഹരിശ്രീ അശോകൻ എത്തുന്നത്. അതേ സമയം ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

Also Read
ശരീരം ഒരു ആർടിസ്റ്റിന്റെ വലിയൊരു ടൂളാണ്, അതിനെ നന്നായി നിലനിർത്താൻ വർക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്: രോഹിണി പറയുന്നു

Advertisement