ശരീരം ഒരു ആർടിസ്റ്റിന്റെ വലിയൊരു ടൂളാണ്, അതിനെ നന്നായി നിലനിർത്താൻ വർക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്: രോഹിണി പറയുന്നു

77

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായിരുന്ന താരമാണ് രോഹിണി. നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്കും രോഹിണി ഏറെ സുപരിചിതയായ താരമാണ്. വർഷങ്ങൾക്ക് മുൻപ് നായികയായ് തിളങ്ങിയ രോഹിണി അമ്മ കഥാപാത്രങ്ങളുമായി മേലയാള സിനിമയിൽ ഇപ്പോഴും സജീവമാണ്.

മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച രോഹിണി അന്യഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച താരം വാഹ മോചനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് വീണ്ടും എത്തുകയായിരുന്നു.

Advertisements

അതേ സമയം തന്റെ വർക്കൗട്ടിനെക്കുറിച്ചും ഫിറ്റ്നസ് നിലനിർത്തുന്നതിനെ പറ്റിയും നടി തുറന്നു പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. പ്രത്യേകിച്ച് രൂപമാറ്റമൊന്നുമില്ലാതെ എപ്പോഴും ലുക്ക് നിലനിർത്തുന്നതിനെക്കുറിച്ചുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

ആരോഗ്യത്തിന് വേണ്ടി വർക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്. ഒരു ആർടിസ്റ്റിന്റെ വലിയൊരു ടൂളാണ് ശരീരം. ആ ഒരു ടൂളിനെ എത്രത്തോളം നന്നായി നില നിർത്താനാവുമെന്നുള്ളത് ഏറെ പ്രധാനമാണ്. കാണുമ്പോൾ നല്ല പ്ലീസിംഗ് ആയിരിക്കണം. പ്രായമാകുന്നതോ ചുളിവുകൾ വീഴുന്നതോ എനിക്ക് പ്രശ്നമല്ല. വിഷ്വൽ ആർട്ടായത് കൊണ്ട് നമ്മൾ നമ്മളെ നല്ല രീതിയിൽ പ്രസന്റ് ചെയ്യണം എന്നുള്ളത് ഒരു കാരണമാണ്.

Also Read
മഞ്ജു അമ്മയ്ക്ക് നേർന്ന പിറന്നാൾ ആശംസ ഏറ്റെടുത്ത് സോഷ്യൽമീഡിയ ; ക്യാൻസറിനെ മനക്കരുത്തുകൊണ്ട് നേരിട്ട ഗിരിജയെ കുറിച്ച് ചർച്ച ചെയ്ത് സോഷ്യൽമീഡിയ

എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട് ഒന്നും ഒരുപാട് കഴിക്കുന്ന ശീലമില്ല. അതേ പോലെ തന്നെ ഉറക്കവും. സിനിമയ്ക്ക് വേണ്ടി മാത്രമല്ല നല്ല ആരോഗ്യത്തിനും വേണ്ടി കൂടിയാണ് ഞാനിത് ചെയ്യുന്നത്. ലോക്ഡൗൺ സമയത്ത് അങ്ങനെ ബോറടിയൊന്നും ഉണ്ടായിരുന്നില്ല. മോൻ എന്റെ കൂടെയുണ്ടായിരുന്നു. അവന് വേണ്ടി കുക്കിങ് ഒക്കെ ചെയ്യുമായിരുന്നു.

വായിക്കാനും സിനിമ കാണാനുമൊക്കെ ഒരുപാട് സമയം കിട്ടി. സിനിമ റിലീസ് ചെയ്താൽ തിയേറ്ററിൽ പോയിത്തന്നെ കാണും. വെബ് സീരീസൊന്നും അങ്ങനെ കാണാൻ അവസരം ലഭിക്കാറുണ്ടായിരുന്നില്ല. ഋഷിക്ക് (മകൻ) ആരോഗ്യ മേഖലയിൽ ജോലി ചെയ്യാനാണ് താൽപര്യം. മോന് സിനിമാ താൽപര്യമുണ്ടോയെന്ന് ചോദിച്ച് സംവിധായകരും നിർമ്മാതാക്കളുമെല്ലാം വിളിക്കാറുണ്ട്.

അവന് സിനിമ അത്ര താൽപര്യമില്ല മെഡിക്കൽ ഫീൽഡിലാണ് താൽപര്യമെന്ന് മനസിലായതിനാൽ അതിനെ സപ്പോർട്ട്ചെ യ്യുക യായിരുന്നു. അവൻ സിനിമകളൊക്കെ കാണാറുണ്ട് മ്യൂസിക്കിൽ നല്ല ക്രേസുണ്ട്. എന്റെ സിനിമ അവനങ്ങനെ അത്രയധികം കാണാറില്ല. ഇൻഗോസ്റ്റ് ഹൗസ് ഇൻ, മഗളിയാർ മട്ടും ഈ ചിത്രങ്ങളാണ് അവന് ഇഷ്ടമായത്.

എന്റർടൈൻമെന്റ് ഫാക്ടറാണ് അവനിഷ്ടം. ഈ സിനിമയിൽ അമ്മ മ രി ക്കു ന്നു ണ്ടോ, അതെനിക്ക് കാണണ്ട. അതേ പോലെ കരച്ചിൽ രംഗങ്ങൾ കാണാനും അവനിഷ്ടമില്ല. ഇമോഷണൽ ഫിലിംസൊക്കെ കാണും, എന്നാലും തമാശപ്പടങ്ങളാണ് കൂടുതലിഷ്ടമെന്നും മകനെ കുറിച്ച് രോഹിണി അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം മലയാളത്തിൽ മാത്രമാണ് തനിയ്ക്ക് കൂടുതൽ റിയലിസ്റ്റിക് കഥാപാത്രങ്ങൾ കിട്ടിയതെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുമ്പോൾ അതൊരു സ്പെഷ്യൽ ഫീൽ ആണെന്ന് നടി പറയുന്നു. മലയാളത്തിൽ മാത്രമാണ് തനിയ്ക്ക് കൂടുതൽ റിയലിസ്റ്റിക് കഥാപാത്രങ്ങൾ കിട്ടിയത്.

തമിഴിലും തെലുങ്കിലുമൊക്കെ പോകുമ്പോൾ, അമ്മാ നിങ്ങൾ മലയാളത്തിൽ ചെയ്തത് ഇവിടെ വേണ്ട എന്ന് പറയും. മലയാളത്തിൽ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് വേണ്ടത്. ഇവിടെ കൂടുതൽ നാടകീയമായി അഭിനയിക്കേണ്ടതില്ല. പത്മരാജൻ സാറിന്റെയൊക്കെ സിനിമയിൽ അഭിനയിക്കണം എന്നല്ല, ജസ്റ്റ് പെരുമാറിയാൽ മതി എന്നാണ് പറയുന്നത്. സിനിമയെ കൂടുതലായി റിയലിസ്റ്റിക്കായി കാണാൻ പഠിച്ചത് മലയാളത്തിൽ നിന്നാണെന്നും രോഹിണി പറഞ്ഞിരുന്നു.

Also Read
ഒമ്പത് വീടുകൾക്ക് ശൗചാലയങ്ങൾ, ധനസഹായവുമായി നടൻ കൃഷ്ണകുമാറും കുടുംബവും

ഒരു കഥാപാത്രം വരുമ്പോൾ അതിന്റെ ടോൺ നോക്കും. ഒരു സന്ദർഭത്തോട് എങ്ങിനെയാണ് ആ കഥാപാത്രം പ്രതികരിയ്ക്കുന്നത്, അല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നൊക്കെ പഠിയ്ക്കും. നമ്മുടെ ഉള്ളിലെ ചില കണക്കു കൂട്ടലുകൾ ശരിയാണോ എന്ന് ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിയുമ്പോാൾ മനസ്സിലാവും. ഒരേ ടോണിൽ പോകുന്ന കഥാപാത്രങ്ങൾ ചെയ്യുന്നതിൽ രസമില്ല. ഒരു ഘട്ടത്തിൽ അതിന് മാറ്റങ്ങൾ വരണമെന്നും രോഹിണി വ്യക്തമാക്കുന്നു.

Advertisement