ടീച്ചറുടെ വിജയം വടകരയുടെ സാംസ്‌കാരിക പുരോഗതി വിളിച്ചറിയിക്കും, സ്‌നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്‌കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചര്‍, പിന്തുണയുമായി ഗായത്രി വര്‍ഷ

86

സിനിമാ രംഗത്ത് മീശ മാധവന്‍ എന്ന സിനിമയിലെ സരസു എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗായത്രി വര്‍ഷ. നടി മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തകയുമാണ് താരം.

Advertisements

ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ ടീച്ചറെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി വര്‍ഷ. സ്‌നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്‌കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചറെന്ന് ഗായത്രി വര്‍ഷ പറഞ്ഞു.

Also Read:ഇത് നമ്മുടെ ബിഗ് ബോസിലെ പൂജ തന്നെയോ; താരത്തിന്റെ കുട്ടിക്കാല ചിത്രം

കോണ്‍ഗ്രസിന്റെ സാംസ്‌കാരിക അധപതനമാണ് ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല പ്രചാരണം അടിച്ചുവീടുന്നതിലൂടെ കാണിക്കുന്നത്. ടീച്ചറുടെ വിജയം വടകരയുടെ സാംസ്‌കാരിക പുരോഗതി വിളിച്ചറിയിക്കുന്നതായിരിക്കുമെന്നും ഗായത്രി പറയുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശൈലജ ടീച്ചര്‍ ഒരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഇപ്പോഴിതാ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണ വിഷയത്തില്‍ താന്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

Also Read:അത് കണ്ട് ഞാന്‍ ഒരുപാട് ചിരിച്ചു; പരിഹസിച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി ദിയ കൃഷ്ണ

താന്‍ വ്യക്തമായ തെളിവുകളോടെയാണ് വിഷയത്തില്‍ പരാതി നല്‍കിയത്. ആ തെളിവുകള്‍ ഹാജരാക്കേണ്ടിടത്ത് കൃത്യമായി ഹാജരാക്കുമെന്നും വില കുറഞ്ഞ പണിയൊന്നും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തനിക്ക് ചെയ്യേണ്ട കാര്യമില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Advertisement