ഇത് നമ്മുടെ ബിഗ് ബോസിലെ പൂജ തന്നെയോ; താരത്തിന്റെ കുട്ടിക്കാല ചിത്രം

20

കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന് പൂജാ കൃഷ്ണയും പുറത്തുപോയി. ഈ അടുത്താണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിലൂടെ പൂജ ഷോയിലേക്ക് പ്രവേശിച്ചത്. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ താനൊരു മികച്ച മത്സരാര്‍ത്ഥിയാണെന്ന് പൂജ തെളിയിച്ചു കഴിഞ്ഞു. 

എന്നാല്‍ ഒരു ടാസ്‌കിനിടെ പൂജയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഡിസ്‌ക്കിന് വേദന വരികയും പൂജയെ കഴിഞ്ഞദിവസം ബിഗ് ബോസ് മെഡിക്കല്‍ സംഘം ഷോയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പൂജയുടെ വീട്ടുകാര്‍ ചെന്നൈയിലേക്ക് എത്തിയെന്നും ഇപ്പോഴും പൂജ ബിഗ് ബോസിന്റെ നിരീക്ഷണത്തില്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisements

എന്നാല്‍ പൂജ വീണ്ടും ബിഗ് ബോസിലേക്ക് എത്തുമോ എന്നത് വ്യക്തമല്ല. ഇപ്പോഴിതാ പൂജയുടെ ഒരു കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒരു മികച്ച ഡാന്‍സര്‍ കൂടിയാണ് പൂജ. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലൂടെയാണ് താരം വന്നത്.

അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു താരം നൃത്തം പഠിച്ചത്. എന്നാല്‍ മികച്ച നര്‍ത്തകി കൂടിയായ പൂജയ്ക്ക് എങ്ങനെയാണ് ഇങ്ങനെ ഡിസ്‌കിന് പ്രോബ്ലം വന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സെലിബ്രിറ്റികളെ അഭിമുഖം ചെയ്തു കൊണ്ടാണ് പൂജ ശ്രദ്ധിക്കപ്പെട്ടത്.

 

 

Advertisement