നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു, ആട്ടിന്‍കുട്ടിയെപോലെ നടക്കും സ്റ്റേജ് കണ്ടാല്‍ പുലിയാണ് ; ഹരീഷ് പേരടി

16

ഈ അടുത്താണ് മോഹന്‍ലാലിന്റെ ഡാന്‍സും അതിനെ ഷാറുഖ് ഖാന്‍ പ്രശംസിച്ചതെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഹരീഷ് പേരടി ഇതേകുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നതെന്ന് ഹരീഷ് പറയുന്നു.

Advertisements

”എന്റെ ഷാറുഖ് ഖാന്‍ സാര്‍, നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തില്‍ മൂപ്പര്‍ ഒരു ആട്ടിന്‍കുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പുലിയാണ്. ഡാന്‍സും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്‍.

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയന്‍സുമില്ലാത്ത അഭിനേതാവ് മൂപ്പരുടെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട്, ‘നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ’ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും. ഞാന്‍ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല.

ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളില്‍ നിന്ന് അദ്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കള്‍ ലാലേട്ടാ.”ഹരീഷ് പേരടി കുറിച്ചു.

 

 

Advertisement