24ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അജിത്തും ശാലിനിയും

23

കോളിവുഡിലെ മികച്ച ദമ്പതികള്‍ ആണ് നടന്‍ അജിത്ത് കുമാറും നടി ശാലിനിയും. ഇപ്പോഴിതാ തങ്ങളുടെ 24-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍. ഇരുവരും വിവാഹ വാര്‍ഷിക വിരുന്നിനായി ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.

Advertisements

ചിത്രത്തിന് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്. അതേസമയം ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ശാലിനി അഭിനയത്തില്‍ നിന്ന് വിട്ടു നിന്നു. അജിത്ത് ഇന്നും സിനിമ ലോകത്ത് സജീവമാണ്.

എന്നാല്‍ അജിത്ത് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. മാത്രമല്ല അഭിമുഖങ്ങളും അങ്ങനെ നല്‍കാറില്ല താരം. തങ്ങളുടെ കുഞ്ഞു കുടുംബത്തിലെ വിശേഷങ്ങള്‍ ശാലിനിയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാര്‍. ഇതെല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട് .

അതേസമയം ഒരു കാലത്ത് ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ശാലിനി വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നതോടെ ആരാധകരും സങ്കടത്തില്‍ ആയിരുന്നു. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നു.

Advertisement