സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.
ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടി. ഇതിനിടെ ചില വിമര്‍ശനവും താരത്തിന് നേരെ വന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ വീണ താനും ഭര്‍ത്താവും പിരിഞ്ഞതിനെ കുറിച്ചും പറഞ്ഞിരുന്നു.
ആര്‍ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതെല്ലാം പങ്കുവെച്ചിരുന്നു നടി . ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ മിസ് ചെയ്യാറുണ്ടെന്ന് പറയുകയാണ് താരം.
‘ജീവിതതത്തിലെ നല്ല ഓര്‍മ്മകളാണ് അതെല്ലാം, കുറെ നല്ല നിമിഷങ്ങള്‍ ഉണ്ടല്ലോ, അതെല്ലാം മറ്റൊരു അവസരത്തില്‍ ഓര്‍ക്കാറുണ്ട്. അത്തരം നല്ല അവസരങ്ങളില്‍ അമ്പാടിയുടെ അച്ഛനെ ഓര്‍ക്കാറുണ്ട്. അമ്പാടിയും പറയാറുണ്ട്. നമ്മുടെ ഓര്‍മ്മകള്‍ ഒരിക്കലും മരിച്ച് പോകില്ല’ വീണ പറയുന്നു.