Home Entertainment

താൻ ഗർഭിണിയാണെന്ന് അറിയിച്ച് മൃദുല വിജയ്, റെസ്റ്റ് വേണം സീരയലിൽ നിന്നും പിന്മാറുകയാണെന്നും താരം, അശംസ അറിയിച്ച് സീരിയൽ ലോകവും ആരാധകരും

204

നടി മൃദല വിജയിയും സീരിയൽ നടൻ യുവ കൃഷ്ണയും മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് . കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്. സിനിമയിലൂടെ എത്തി സീരിയലുകളിൽ തിളങ്ങി നടിയായിരുന്നു മൃദുല വിജയ്. സീരിയൽ നടനും മെന്റലിസ്റ്റുമാണ് യുവ കൃഷ്ണ. ടെലിവിഷൻ ലോകവും ആരാധകരും ആഘോഷമാക്കിയത് ആയിരുന്നു മൃദുല വിജയിയുടേയും യുവ കൃഷ്ണയുടേയും വിവാഹം.

മിനിസ്‌ക്രീൻ പരമ്പരകളിലൂടെ ജന മനസിൽ സ്ഥാനം നേടിയ ഇരുവരും സ്റ്റാർ മാജിക്കിലേയും നിറ സാന്നിധ്യങ്ങളായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് മൃദുലയും യുവയും. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയപ്പെട്ടവനായത്. അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. 2021 ജൂലൈയിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Also Read
വിവാഹത്തിന് ശേഷം ഇമ്രാന് കിടിലൻ ആദ്യ സമ്മാനം കൊടുത്ത് ഭാര്യ സെഹ്‌റു, കണ്ണും മനസും നിറഞ്ഞെന്ന് ഗായകൻ ഇമ്രാൻ, കൈയ്യടിച്ച് ആരാധകർ

ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. മൃദുലയും യുവയും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നുവോ എന്ന് പലരും ചോദിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പവും ഒരേ മേഖലയിൽ നിന്നുമുള്ളവർ ആയതിനാലും ആയിരുന്നു ഈ ചോദ്യങ്ങൾ.

എന്നാൽ തങ്ങളുടേത് വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നായിരുന്നു മൃദുലയും യുവയും പറഞ്ഞത്. ഇരുവരും അഭിനയിക്കുന്ന പരമ്പരകളിൽ രണ്ടു പേരുടേയും അമ്മയായി അഭിനയിക്കുന്ന രേഖ രതീഷ് വഴിയായിരുന്നു വിവാഹാലോചന വന്നതെന്നും പിന്നീട് കുടുംബക്കാർ വിവാഹം ഉറപ്പിക്കുക ആയിരുന്നുവെന്നും മൃദുലയും യുവയും നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷ വാർത്തയാണ് മൃദലയും യുവയും പങ്കുവച്ചിരിക്കുകയാണ്. തങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരികയാണെന്ന സന്തോഷ വാർത്തയാണ് മൃദുലയും യുവയും അറിയിച്ചിരിക്കുന്നത്. മൃദുല ഗർഭിണിയാണെന്ന വാർത്ത പ്രെഗ്‌നൻസി ടെസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മൃദുല പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്.

താരദമ്പതികൾക്ക് ആശംസകളുമായി സീരിയിൽ ലോകത്തു നിന്നുമുള്ളവരും ആരാധകരുമൊക്കെ എത്തിയിരിക്കുകയാണ്.
തങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണെന്നാണ് മൃദുല പറയുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും വേണമെന്നും മൃദുല പറയുന്നുണ്ട്. അതേസമയം ഡോക്ടർ തനിക്ക് വിശ്രമം നിർദ്ദേശിച്ചതിനാൽ താൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരയിൽ നിന്നും പിന്മാറുകയാണെന്ന വിവരവും മൃദുല പങ്കുവെക്കുന്നുണ്ട്.

മഴവിൽ മനോരമയിലെ തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിലെ നായിക വേഷമാണ് മൃദുല അവതരിപ്പിക്കുന്നത്. അടുത്തിടെ ആയിരുന്നു ഈ പരമ്പര ആരംഭിച്ചത്. നേരത്തെ മൃദുല നായികയായി എത്തിയ പൂക്കാലം വരവായ് എന്ന സീരിയൽ അവസാനിച്ചതിന് പിന്നാലെയാണ് തുമ്പപ്പു ആരംഭിച്ചത്.

ഗർഭിണി ആയതിനെ കുറിച്ചുള്ള മൃദുല വിജയിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ:

ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ ജൂനിയർ സൂപ്പർഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങൾ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്ബപ്പൂ സീരിയലിൽ നിന്നും പിന്മാറുകയാണ്. അതേസമയം ഞങ്ങളുടെ യൂട്യൂബ് ചാനൽ ആയ മൃദ്വ വ്ളോഗ്സിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും എന്നാണ് മൃദുല പറയുന്നത്.

Also Read
വിവാഹം ഏകദേശം തീരുമാനമായി, ഇനി ജാതകം നോക്കണം, വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ല: തന്റെ വിവാഹം തീരുമാനമായെന്ന് നടി ഗൗരി കൃഷ്ണ, ആശംസകളുമായി ആരാധകർ

പിന്നാലെ ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. റെബേക്ക സന്തോഷ്, അലീന പടിക്കൽ, ദിയ മേനോൻ, ഷിയാസ് കരീം, തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകൾക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.

Advertisement