Home Entertainment Celebrities

സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും; ചർച്ചയായി കാവ്യയുടെ വീഡിയോ

376

നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടുകൊണ്ട് ദിലീപ് വീണ്ടും കുടുങ്ങുമോ എന്ന ചോദ്യം നിലനിൽക്കുന്നതിന്റെ ഇടയിലാണ് ഇപ്പോൾ കാവ്യയുടെ ചില തുറന്നുപറച്ചിലുകൾ അടങ്ങിയ ഒരു പഴയകാല വീഡിയോ വീണ്ടും വൈറലായി മാറുന്നത്.

നടിയുടെ സംസാരത്തെ അനുക്കൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധി ആളുകൾ ആണ് രംഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റേയും കാവ്യയുടേയും കുടുംബത്തിന്റേയും വനിതാ കവർ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വീഡിയയോയിലെ കാവ്യയുടെ സംസാരവും വൈറലായ കമന്റുകളും ഇങ്ങനെയാണ്…

Advertisements

ALSO READ

അമ്മ പണിയെടുത്തിരുന്ന അതേ പാടം വിലയ്ക്കു വാങ്ങി അമ്മയ്ക്ക് സമ്മാനിച്ചു ; സുഖമില്ലാതിരുന്ന സമയത്ത് അവിടുത്തെ കാറ്റ് കൊള്ളുമ്പോൾ പകുതി അസുഖം പമ്പ കടക്കും : നടൻ ഉണ്ണിരാജ്

ദിലീപേട്ടനെ അതിൽ ഉൾപ്പെടുത്തുന്നതിന് ഒരുപാട് വിഷമം ഉണ്ട്. പലരും പല തെളിവുകൾ ഉണ്ട് എന്ന തരത്തിൽ ആണ് സംസാരിക്കുന്നത്. എന്നാൽ അതിൽ ഒരു കാര്യവും ഇല്ല എന്നാണ് പറയാൻ ഉള്ളത്. ദിലീപേട്ടൻ അങ്ങനെ ഒരാൾ അല്ല. ഞാൻ വീണ്ടും എന്റെ കരിയർ സ്റ്റാർട്ട് ചെയ്തപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും-മനോരമ ന്യൂസിനോട് കാവ്യ സംസാരിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.

എനിക്ക് തോനുന്നു ദിലീപേട്ടനെക്കാളും എന്നെ കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചി ആയിരിക്കും എന്ന്. കാരണം എന്റെ വിഷമങ്ങൾ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്, സിനിമയിൽ ഉള്ള ഒരാൾ എന്ന നിലയ്ക്ക്. എന്റെ സ്വപ്നം എന്താണ് എന്ന് ഇവർക്കൊക്കെ അറിയുന്നതാണ്. അവർക്ക് അറിയുന്ന ഒരു കാര്യം ഉണ്ട്. ഞാൻ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന ഒരാൾ ആണ് എന്ന്.

എനിക്ക് ഒരു സ്ഥലത്തു പറ്റില്ല എന്ന് ആയിട്ടുണ്ട് എങ്കിൽ അത് അത്രയും മോശം സ്ഥലം ആയിരിക്കും എന്ന് എന്നെ അറിയുന്ന ആളുകൾക്ക് ഒക്കെ അറിയാവുന്നതാണ്. എല്ലാവർക്കും അറിയുന്നതായിരുന്നു ദിലീപേട്ടനും, മഞ്ജുച്ചേച്ചിയും ഭാവനയും നാദിർഷ ഇക്കയും ഞാനും തമ്മിലുള്ള ബന്ധങ്ങൾ. അവിടെ മോശം ബന്ധം ഒന്നും ഉണ്ടായിരുന്നില്ല- കാവ്യ പറയുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.

‘ കണ്ണുനീരിന് പകരം കണ്ണു നീര് ‘ കാലം പകരം ചോദിക്കാതെ കടന്ന് പോകില്ല തീർച്ച ! സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും തീർച്ച എന്നുള്ള കമന്റുകളും വീഡിയോയിൽ ലഭിക്കുന്നുണ്ട്.

ALSO READ

13 വർഷത്തെ ഇടവേളയിൽ എടുത്ത ചിത്രങ്ങൾ പങ്കുവച്ച് സുഹാസിനി ; അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരിയെന്ന് ആരാധകർ

വിവാഹ മോചനവും രണ്ടാമത് കെട്ടുന്നതും പുതുമ ഉള്ള കാര്യമോ തെറ്റോ അല്ല പക്ഷെ നിങ്ങൾ ചെയ്ത തെറ്റ് ദിലീപ് ആങ്ങളയെപോലെ ആണ് മഞ്ജു എന്റെ സ്വന്തം ചേച്ചി ആണ് എന്നൊക്കെ പറഞ്ഞു നടന്നു കൂടെ നിന്ന് കുതികാൽ വെട്ടുന്ന പണി ചെയ്തു. ആ വിശ്വാസവഞ്ചന നാട്ടുകാർക്കു മനസിലായ കൊണ്ടാണ് മഞ്ജുവിന് ഇത്ര സപ്പോർട്ട് ലഭിക്കുന്നത് എന്നുള്ള ഒരു കമന്റും ഇപ്പോൾ വൈറലായി മാറുന്നുണ്ട്.

 

Advertisement