Home Entertainment Celebrities

മക്കൾ പറയുന്ന പോലെയല്ല താൻ ജീവിക്കുന്നത് തന്റേതായ രീതിയിലാണ് എന്നാണ് പറയാറ് ; അമ്മയുടെ ആ ശക്തിയോട് ബഹുമാനം! മല്ലികയെക്കുറിച്ച് പൂർണിമ

107

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. ഭാവിയിൽ തന്റെ മക്കൾക്കായി മലയാള സിനിമ കാത്തിരിക്കുമെന്ന് സുകുമാരൻ പ്രവചിച്ചിരുന്നു. പിൽക്കാലത്ത് ആ വാക്കുകൾ യാഥാർത്ഥ്യമായി മാറുകയായിരുന്നു. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയുണ്ടെങ്കിലും തന്റേതായ രീതിയിൽ ജീവിതത്തെ ആഘോഷമാക്കുകയാണ് സുകുമാരൻ ഭാര്യ നടി മല്ലിക സുകുമാരൻ.

ഇടയ്ക്കിടയ്ക്ക് മക്കളേയും കുടുംബത്തേയും കാണാനായി മല്ലിക കൊച്ചിയിലെത്താറുണ്ട്. ഏറെ ബഹുമാനത്തോടെ താൻ നോക്കിക്കാണുന്നയാളാണ് മല്ലികയെന്ന് പൂർണിമ പറയുന്നുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പൂർണിമ തന്റെ മനസ് തുറന്നത്.

Advertisements

ALSO READ

എരിവും പുളിയും തുടങ്ങി, ആവേശത്തിൽ ആരാധകർ ; പേരുകൾ ഇണങ്ങുന്നില്ലെന്നും നാടകം പോലെയെന്നും ഒരു വിഭാഗം

മക്കളുടെ ഇടയിൽ ഒതുങ്ങിക്കൂടാൻ അമ്മയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. ഏറ്റവും കംഫർട്ടബിളായ കാര്യം ഇതായിരുന്നിട്ടും അമ്മ ആ വഴിയല്ല തിരഞ്ഞെടുത്തത്. ആളുകളുടെ കമന്റുകളോ വിമർശനങ്ങളോ ഒന്നും അമ്മയെ ബാധിക്കാറില്ല. മക്കൾ പറയുന്ന പോലെയല്ല താൻ ജീവിക്കുന്നത് തന്റേതായ രീതിയിലാണ് എന്നാണ് പറയാറ്. അമ്മയുടെ ആ ശക്തിയെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്.

17കാരനായ പൃഥ്വിരാജിനെയാണ് താൻ ആദ്യം പരിചയപ്പെട്ടതെന്നും പൂർണിമ പറഞ്ഞിരുന്നു. വിവാഹശേഷം ഒന്നിച്ച് കളിച്ച് നടന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾ ഇത്രയും ഉയരത്തിലെത്തുമ്പോൾ അവരുടെ ജയപരാജയങ്ങൾ നമ്മുടേത് കൂടിയായി മാറും. പൃഥ്വി എല്ലാം അർഹിക്കുന്നുണ്ട്. കരിയറിലായാലും ജീവിതത്തിലായാലും പൃഥ്വി അനുഗ്രഹീതനാണെന്നാണ് പൂർണിമ പറയുന്നത്.

ALSO READ

അവന് മോഹൻലാലിനെ അറിയില്ല, അപ്പു അങ്കിളിന്റെ ഫാനാണ്! ഹൃദയം അപ്പു അങ്കിളിന്റേതാണെന്നാണ് അവൻ വിശ്വസിച്ചിക്കുന്നത്, എനിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് അവൻ വിശ്വസിക്കുന്നില്ല: മകൻ വിഹാനെ കുറിച്ച് വിനീത്

ഇന്ദ്രജിത്ത് എന്ന നടന്റെ ആരാധികയാണ് താനെന്നും പൂർണിമ പറഞ്ഞു. സുപ്രിയയെക്കുറിച്ച് അഭിമാനമാണ് തോന്നിയിട്ടുള്ളത്. സ്വന്തമായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട് സുപ്രിയയ്ക്ക്. ഒരു സിനിമാകുടുംബത്തിലെ അംഗമാവുമ്പോൾ അതിന്റെ പ്രിവിലേജും ബാധ്യതയുമൊക്കെ നമ്മളെ തേടിയെത്തും. നമ്മൾ തന്നെ നമ്മുടെ ഭാവിജീവിതം ഡിസൈൻ ചെയ്യുന്നതാണ് നല്ലത് എന്നും പൂർണ്ണിമ കൂട്ടി ചേർത്തു.

 

Advertisement