Home Entertainment Celebrities

ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ച് നിൽക്കുന്നയാൾ ഒരു ഇതിഹാസമാണ്! ശ്രദ്ധ നേടി ഉണ്ണി മുകുന്ദൻ പങ്കു വച്ച ചിത്രം

171

സിനിമ ആസ്വാദകരുടെ മാത്രമല്ല സിനിമാ താരങ്ങളുടെയും ആരാധനാ പാത്രമാണ് മമ്മൂട്ടി. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാലത്തിനനുസരിച്ചുള്ള അപ്ഡേഷനും ഏത് തലമുറയിലുള്ള അഭിനേതാക്കൾക്കും മാതൃകയാക്കാവുന്ന ഒന്നാണ്. ഉണ്ണി മുകുന്ദൻ പങ്കുവെച്ച മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുകയാണ്.

‘ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങൾ കാണുന്നത്. അതിൽ ഷർട്ട് ധരിച്ച് നിൽക്കുന്നയാൾ ഒരു ഇതിഹാസമാണ്,’ എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

Advertisements

ALSO READ

സംസാരിക്കുന്ന കാര്യങ്ങളിലെല്ലാം മാഷ് എന്ന വിജയ് മാധവുമായി ബന്ധിപ്പിച്ച് ദേവിക ; തന്റെ ബാഗിലെ രഹസ്യങ്ങൾ പുറത്തെടുത്ത് നടി

കഴിഞ്ഞ ദിവസം ‘ഭീഷമ പർവ’ത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ സുരാജ് വെഞ്ഞാറമൂടും മനോജ് കെ. ജയനും ഉൾപ്പെടെ നിരവധി താരങ്ങളാണ് ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.

മാർച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഭീഷ്മ പർവത്തിനൊപ്പം ടോവിനോ തോമസിന്റെ ‘നാരദനാ’ണ് റിലീസിനൊരുങ്ങുന്നത്.

ALSO READ

ആരാധികേ എന്ന പാട്ടൊരുക്കുന്ന സമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നില്ല ; അന്നമ്മയെ ഞാനാദ്യം കാണുന്നത് അന്നാണ്, മടങ്ങിപ്പോരുമ്പോൾ ആരാധിക വീണ്ടും മനസ്സിൽക്കയറി : പ്രണയ കഥ തുറന്ന് പറഞ്ഞ് ജോൺ പോൾ ജോർജ്ജ്

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ‘പുഴു’വാണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘സി.ബി.ഐ 5’, ‘ബിലാൽ’, ‘നൻപകൽ നേരത്ത്’ മയക്കം എന്നിവയാണ് ആരാധകർ കാത്തിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങൾ.

‘മേപ്പടിയാനാ’യിരുന്നു ഉണ്ണി മുകുന്ദൻ നായകനായി അവസാനമായി തിയ്യേറ്ററിൽ എത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലും അതിഥി വേഷത്തിൽ ഉണ്ണി മുകുന്ദൻ അഭിനയച്ചിരുന്നു.

Advertisement