Home Entertainment Celebrities

തനിക്ക് മുൻ കാമുകൻ നൽകിയ സമ്മാനം തന്റെ മുറിയിലുണ്ടെന്ന് ശ്രുതി രജനികാന്ത്, തുറന്ന് പറഞ്ഞ നടിയെ വാനോളം പുകഴ്ത്തി ആരാധകർ

134

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമാ ആരാധകർക്കും ഏറെ സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ പ്രിയ താരമായി മാറി ശ്രുതി.

വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലിൽ എത്തിയത്. എന്നാൽ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയായിരുന്നു.

Advertisements

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രിതി രജനികാന്ത് അഭിനയിക്കാൻ തുടങ്ങിയത്. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ആൺക്കുട്ടി ആയിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രിയിലും അഭിനയിച്ചിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്.

Also Read
ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ച് നിൽക്കുന്നയാൾ ഒരു ഇതിഹാസമാണ്! ശ്രദ്ധ നേടി ഉണ്ണി മുകുന്ദൻ പങ്കു വച്ച ചിത്രം

വയനാട് പഴശ്ശിരാജ കോളേജിൽ നിന്ന് ഡിഗ്രിയും കോയമ്പത്തൂരിലെ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കി. ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് വീണ്ടും മിനിസ്‌ക്രീനിലേയ്ക്ക് എത്തുന്നത്. മുൻപ് മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേ സമയം സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട് ശ്രുതി. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിലും, ചിലപ്പോൾ പെൺക്കുട്ടികൾ, പത്മ എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോൾ നടിയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വാട്ട് ഈസ് ഇൻ മൈ റൂം എന്ന സെഗ്മെന്റുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

തന്റെ കിടപ്പുമുറിയാണ് പുതിയ വീഡിയോയിൽ ശ്രുതി പരിചയപ്പെടുത്തിയിരിക്കുന്നത്. സ്‌കൈ ബ്ലൂ വൈറ്റ് കളർ കോമ്ബിനേഷനാണ് മുറിയ്ക്ക് പെയ്ന്റ് ചെയ്തിരിക്കുന്നത്. ബാത്ത് റൂം ഒന്ന് സെറ്റ് ചെയ്ത് തരണം എന്ന് പറഞ്ഞപ്പോൾ സുഹൃത്ത് തന്റെ മുറി തന്നെ മാറ്റി തന്നു എന്നാണ് ശ്രുതി മുറിയെക്കുറിച്ച് പറയുന്നത്.

മുറിയിലുള്ള ഓരോ വസ്തുക്കളും മറ്റും നടി കാണിക്കുന്നുണ്ട്. മുറിയിൽ സ്വന്തമായി ടിവിയുണ്ട്. എന്നാൽ അത് അഹങ്കാരമായി കാണരുതേ എന്ന് താരം പറയുന്നു. താഴെ അച്ഛൻ പ്രൊജക്ടർ വാങ്ങിച്ചപ്പോൾ ടിവി ഞാൻ എടുത്ത് എന്റെ മുറിയിൽ വച്ചതാണ് എന്നാണ് ശ്രുതി പറയുന്നത്. മുറിയിൽ ആരാധകർ നൽകിയ സമ്മാനങ്ങളും പിറന്നാളിന് ലഭിച്ച സമ്മാനങ്ങളുമുണ്ട്. റൂമിലെ മിക്ക സാധനങ്ങളും പിറന്നാളിന് സമ്മാനം ലഭിച്ചതാണെന്ന് താരം വ്യക്തമാക്കുന്നു.

Also Read
ഞാൻ മുസ്ലിമാണ്, എന്നാൽ ഞാൻ കുരിശിടും അമ്പലത്തിലും പോകും ; എന്റെ അച്ഛന്റെ രണ്ടാം ഭാര്യയെയാണ് ഞാൻ ‘എന്റെ വാപ്പിയുടെ ഭാര്യ’ എന്ന് പറഞ്ഞ് കാണിച്ചത് : മോശം കമന്റുകൾക്ക് പ്രതികരിച്ച് അൻഷിത

മുറിയിൽ ബൈബിളും ഭഗവത് ഗീതയുമുണ്ടെന്നും ഇത് ശ്രുതി കാണിക്കുന്നുമുണ്ട്. നടിയുടെ ബെഡ്ഡിൽ കുറേ അധികം പാവകളുണ്ട്. ഓരോന്നും ആരൊക്കെ തന്നതെന്ന് താരം വ്യക്തമാക്കുന്നുണ്ട്. മുൻ കാമുകൻ നൽകിയ പാവയും നടി കാണിക്കുന്നുണ്ട്. പാവകൾ കൂടാതെ നിരവധി കളിപ്പാട്ടങ്ങൾ ഉണ്ടെന്നും അതെല്ലാം അടുത്ത മുറിയിൽ സൂക്ഷിച്ചിരിക്കുകയാമെന്നും പഠിയ്ക്കുമ്പോൾ ഉള്ള ബോറടി മാറ്റാൻ വേണ്ടി മാത്രം ബബ്ൾസ് ഊതികളിക്കുമെന്നും ശ്രുതി പറയുന്നു.

അതേസമയം മുൻ കാമുകൻ നൽകിയ സമ്മാനം തുറന്ന് പറയാൻ കാണിച്ച ശ്രുതിയുടെ മനസിനെ പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. മറ്റെന്തെങ്കിലും പറഞ്ഞ് ശ്രുതിക്ക് അത് ഒഴിവാക്കാമായിരുന്നു എന്നും എന്നാൽ താരം അത് ചെയ്യാഞ്ഞത് നല്ല മനസിന് ഉടമയായത് കൊണ്ടാണെന്നും ആണ് ആരാധകർ കമന്റിട്ടിരിക്കുന്നത്.

Advertisement