Home Entertainment Celebrities

പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ, ഒരു ആത്മകഥ എഴുതുകയാണെങ്കിൽ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക : സായ് പല്ലവി

88

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടിയാണ് സായ് പല്ലവി. പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തി നടി സായ് പല്ലവി.

എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറൻസിൽ ആരെയെങ്കിലും കണ്ടാൽ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. പുരുഷന്മാരേക്കാൾ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്.

Advertisements

ALSO READ

കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ് നമ്മുടെ ; ഒരു മനുഷ്യന്റെ ചോയിസാണ് വിവാഹം : രജിഷ വിജയൻ

ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെൺകുട്ടികളെയാണ് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങൾക്ക് പിന്നെ ഒരു പാന്റും ഷർട്ടും മാത്രമല്ലേ ഉള്ളൂ’. സായി പല്ലവി പറഞ്ഞു.

‘പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ. ഒരു ആത്മകഥ എഴുതുകയാണെങ്കിൽ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക.

ALSO READ

ഈ സീൻ വരുമ്പോൾ ആളുകൾ കൂവുന്നത് നിനക്ക് കാണാമെന്ന് നിവിൻ പറഞ്ഞിരുന്നു, തമാശയായി തോന്നിയെങ്കിലും.. ആളുകൾ കൂവുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു : മഞ്ജിമ മോഹൻ

എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടിൽ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റിൽ ഇരിക്കുമ്പോൾ വേറെയൊരാളാണ്.’ എന്നും സായി പല്ലവി പറയുന്നുണ്ട്.

Advertisement