മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനത്തിൽ ഇറങ്ങിയ പ്രേമം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ സായ് പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രത്തെ നടി ശ്രുതി ഹാസൻ ആണ് അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ പേരിൽ താൻ വളരെയധികം പരിഹസിക്കപ്പെട്ടു എന്നാണ് ശ്രുതി ഇപ്പോൾ പറയുന്നത്.
താൻ അങ്ങനെ ട്രോൾ ചെയ്യപ്പെടാറില്ല. എന്നാൽ തെലുങ്ക് ചിത്രം പ്രേമത്തിന്റെ പേരിൽ പരിഹാസം ഏറ്റുവാങ്ങി. മലയാളം സിനിമയും അതിലെ സായ് പല്ലവിയുടെ കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കിയതാണ് തനിക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമായതെന്നും ആ സിനിമ ചെയ്യേണ്ടെന്ന് ചിന്തിച്ചിരുന്നതായും ശ്രുതി പറയുന്നു.
ALSO READ

ഒറിജിനൽ സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയും പ്രേക്ഷകരുടെ മനം കവർന്നു. ഈ സിനിമ ചെയ്യേണ്ട എന്ന് ഒരു നിമിഷം താൻ ചിന്തിച്ചു. പക്ഷേ വേണ്ട, താൻ തന്റെ രീതിയിൽ ഇത് ചെയ്യും, താൻ ഇഷ്ടപ്പെടുന്നതു പോലെ. അവർ എന്തു ചിന്തിക്കുന്നു എന്നത് പ്രശ്നമല്ല.
ഒറിജിനൽ തനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അവരെപ്പോലെ തനിക്കാവാൻ സാധിക്കില്ല. ആവുകയുമില്ല. ഭാഗ്യത്തിന് സിനിമ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ദൈവത്തിന് നന്ദി എന്നുമാണ് ശ്രുതി പറയുന്നത്.
ALSO READ

2016ൽ ആണ് നാഗചൈതന്യ നായകനായി പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ഇറങ്ങിയത്.
            








