വൻവിജയം നേടി സൂപ്പർ ഹിറ്റായി മാറിയ മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രമുഖ സംവിധായകൻ ആഷിക് അബു ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് നാരദൻ. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്.
ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമാണ് നാരദൻ. മാധ്യമ ലോകത്തിലെ അറിയാ കാഴ്ചകളെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്ന ഗ്രേ ഷേഡിലുള്ള ചലച്ചിത്ര കാഴ്ചയാണ് നാരദൻ. സിനിമയുടെ തുടക്കത്തിൽ തന്നെ ഇതൊരു സാങ്കൽപിക കഥയാണെന്നും ഭാവനാ സൃഷ്ടിയാണെന്നുമുള്ള നിരാകരണ കുറിപ്പ് കാണിക്കുന്നുണ്ടെങ്കിലും മലയാള മാധ്യമ ലോകം സാക്ഷ്യം വഹിച്ച ചില യഥാർത്ഥ സംഭവങ്ങളിലേക്കും സിനിമ അതിൻറെ ക്യാമറ കണ്ണുകൾ തുറക്കുന്നുണ്ട്.

മീഡിയ ജനാധിപത്യത്തിന്റെ നാലാം തൂൺ ആണെന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നുമെല്ലാം അവകാശവാദ മുന്നയിച്ച് ചാനൽ റേറ്റിംഗിന് വേണ്ടി മാധ്യമ ധർമ്മത്തെ കാൽക്കീഴിലാക്കുന്ന മാധ്യമ പ്രവർത്തനത്തെയാണ് നാരദൻ തുറന്ന് കാണിക്കുന്നത്.
Also Read
അമൽ നീരദിന് നന്ദി, ഇങ്ങനൊരു സിനിമ തന്നതിന്: ഭീഷ്മ പർവ്വം കണ്ടിട്ട് ബേസിൽ ജോസഫ് പറഞ്ഞത് കേട്ടോ
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സിനിമ. അതേ സമയം ഈ സിനിമ കണ്ടതിന് ശേഷം പ്രമുഖ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് വൈറലായി മാറുന്നത്.
നാരദൻ സിനിമയെ കുറിച്ച് നല്ലത് പറയുന്ന രശ്മി ആർ നായർ ചിത്രത്തിന്റെ സംവിധായകൻ ആഷിക് അബുവിന് എതിരെ തുറന്നടിച്ചിരിക്കുകയാണ് തന്റെ കുറിപ്പിലൂടെ. രശ്മി ആർ നായരുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
നാരദൻ എല്ലാവരും കാണണം. വളരെ ഗൗരവമുള്ള വിഷയം ആണ് ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ പറയുന്നത്. കോടതിയോ നിയമ വ്യവസ്ഥയോ കുറ്റവാളികൾ ആയി കണ്ടെത്താത്ത വ്യക്തികളെ സമാന്തര വിചാരണ നടത്തി ക്രിമിനലുകളായി പ്രഖ്യാപിക്കുന്ന മാധ്യമ ഗുണ്ടകളെ കുറിച്ചാണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സിനിമ ആണ്.

രാഹുൽ പശുപാലൻ എന്ന വ്യക്തി ക്രിമിനലോ കുറ്റവാളിയോ ആണെന്ന് ഇന്ത്യയിലെ ഒരു കോടതിയും ഇതെഴുതുന്ന നിമിഷം വരെ കണ്ടെത്തിയിട്ടില്ല പക്ഷെ ആഷിഖ് അബുവിനെ പോലെ ഉള്ള ചില നാരദന്മാർ കൂടി ചേർന്ന് ക്രിമിനൽ ആക്കി അന്ന് നടത്തിയ മാധ്യമ വേട്ടയ്ക്ക് കണക്കുണ്ടാകില്ല.
ആഷിഖ് അബുവിന്റെ അടുത്ത സുഹൃത്തുക്കൾ ആയ കുറെ പേരൊക്കെ ഈ പോസ്റ്റ് വായിക്കും അവരിൽ ആരെങ്കിലും ഒക്കെ ആ നാറിയോട് പറയണം ഊക്കലും ഉപദേശവും ഒന്നിച്ചു നടത്തരുതെന്ന്. നാരദൻ നല്ല സിനിമയാണ് എല്ലാവരും കാണണം.

അതേ സമയം മികച്ച അഭാപ്രായം ആണ് ചിത്രം നേടിയെടുക്കുന്നത്. അന്ന ബെൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് അണി നിരക്കുന്നത്.









