അമൽ നീരദിന് നന്ദി, ഇങ്ങനൊരു സിനിമ തന്നതിന്: ഭീഷ്മ പർവ്വം കണ്ടിട്ട് ബേസിൽ ജോസഫ് പറഞ്ഞത് കേട്ടോ

104

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് മേക്കർ അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം മികച്ച അഭിപ്രായവും തകർപ്പൻ കളക്ഷനും നേടി മുന്നേറുകയാണ് ഇപ്പോൾ. സൂപ്പർഹിറ്റായ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദ് മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം.

കേരളത്തിലെ സിനിമാ അസ്വാദകരും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് ലഭിക്കുന്നത്. ഇപ്പോഴിതാ ഭീഷ്മ പർവത്തെ കുറിച്ച് നടനും സംവിധായനുമായ ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്.

Advertisements

മമ്മൂട്ടിയുടെ മുഴുവൻ ആക്ഷൻ സിനിമ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇങ്ങനൊരു സിനിമ സമ്മാനിച്ചതിന് സംവിധായകൻ അമൽ നീരദിന് നന്ദി എന്നായിരുന്നു ബേസിൽ ജോസഫ് പറഞ്ഞത്.
ഇൻസ്റ്റാഗ്രാം വഴിയായിരുന്നു ബേസിൽ ജോസഫിന്റെ പ്രതികരണം.

Also Read
മലയാളത്തിന്റെ മണി നാദം നിലച്ചിട്ട് ആറു വർഷങ്ങൾ, കലാഭവൻ മണിയുടെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ആരാധകരും ബന്ധുക്കളും

സിനിമയിൽ പ്രവർത്തിച്ച അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും ബേസിൽ ജോസഫ് അഭിന ന്ദിച്ചു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ചിത്രത്തിന്റെ സംഗീത സംവിധാനവും വിവേക് ഹർഷൻ വിഷ്വൽ എഡിറ്റിംഗും നിർവഹിക്കുന്നു. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

Also Read
അമ്മയറിയാതെ സീരിയലിലെ വിനീതിന്റെ അമ്മ സുഭദ്ര യഥാർത്ഥത്തിൽ ആരാണെന്നറിയാവോ, സായ് കുമാറും വിനു മോഹനുമായി ഈ നടിക്കുള്ള ബന്ധം എന്താണെന്നറിയാവോ

Advertisement