അമ്മയറിയാതെ സീരിയലിലെ വിനീതിന്റെ അമ്മ സുഭദ്ര യഥാർത്ഥത്തിൽ ആരാണെന്നറിയാവോ, സായ് കുമാറും വിനു മോഹനുമായി ഈ നടിക്കുള്ള ബന്ധം എന്താണെന്നറിയാവോ

486

നിരന്തരം നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് മുന്നിലേക്ക് എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ എന്ന സീരിയൽ. യുവാക്കളടക്കം നിരവധി ആരാധകരും ഉള്ള ഈ പരമ്പര ഇതിനോടകം തന്നെ മലാളികളുടെ ചർച്ച വിഷയമായി മാറിയിട്ടുണ്ട്.

നിഖിലും ശ്രീതുവും പ്രധാനകഥാപാത്രത്തെ എത്തുന്ന പരമ്പര അമ്മയോട് ക്രൂ ര ത കാട്ടിയവരോട് മകൾ പ്രതികാരം ചെയ്യുന്ന കഥയാണ് പറയുന്നത്. പരമ്പരയിലെ താരങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. അമ്മയറിയാതെ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷൈലജ.

Advertisements

പരമ്പരയിലെ വിനീതിന്റെ പാവം അമ്മയായിട്ടാണ് ഷൈലജ എത്തുന്നത്. ഷൈലജയുടെ കുടുംബ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളത്തിന്റെ അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ മകളാണ് ഷൈലജ. ഇദ്ദേഹത്തിന്റെ മൂത്ത മക്കളായ സായ് കുമാറും ശോഭ മോഹനനും സിനിമ മേഖലയിൽ സജീവമാണ്.

Also Read
സ്വന്തമായി ബ്യൂട്ടിപാർലർ, ഭർത്താവ് എഞ്ചിനീയർ, മകൻ ഹിന്ദിയിലടക്കം അഭിനയച്ചിട്ടുള്ള നടൻ; സാന്ത്വനത്തിലെ ലച്ചു അപ്പച്ചി ചില്ലറക്കാരിയല്ല

ശോഭാ മോഹന്റെ മകൻ വിനു മോഹനും അറിയപ്പെടുന്ന യുവ താരമാണ്. അവർക്ക് പിന്നാലെയാണ് സഹോദരി ഷൈലജ 45ാം വയസ്സിൽ തന്റെ അഭിനയ ജീവിതത്തിന് തടക്കം കുറിക്കുന്നത്. താര കുടുംബത്തിൽ നിന്ന് വന്നതാണെങ്കിലും ഓഡിഷനുകളിൽ പങ്കെടുത്തു കൊണ്ട് തന്നെയാണ് ഷൈലജ അഭിനയ ജീവിതത്തിൽ എത്തിയത്.

മിനിസ്‌ക്രീനിനു പുറമേ ബിഗ് സ്‌ക്രീനിലും താരം എത്തുന്നുണ്ട്. സല്യൂട്ട്, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷൈലജക്ക് കഴിഞ്ഞു. വീട്ടിലേക്ക് ഏറ്റവും ഇളയ മകളായിരുന്നു ഷൈലജ. ചേച്ചിമാരുടെ മകൾക്കും തനിക്കും ഒരേ പ്രായമായിരുന്നു. കൊട്ടാരക്കരയുടെ കൊച്ചുമകളാണോ ഷൈലജ എന്ന് പോലും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ഏറ്റവും ഇളയ മകൾ ആയതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവരുടെയും സ്‌നേഹവും വാത്സല്യവും നേടിയാണ് ഷൈലജ വളർന്നത്. അച്ഛൻ തന്നെ വളരെയധികം സ്‌നേഹിച്ചിട്ടുണ്ടെന്നും, അച്ഛൻ മരിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും അച്ഛനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്നും താരം തന്നെ പറഞ്ഞിട്ടുണ്ട്.

അച്ഛനെയും സഹോദരങ്ങളെയും പോലെ അഭിനയ ജീവിതത്തിലേക്ക് കടന്നു വരണമെന്നും സിനിമാ മേഖലയിൽ ശോഭിക്കണമെന്നും പ്രതീക്ഷിച്ചിരുന്നയാളല്ല ഷൈലജ. നല്ല രീതിയിൽ പഠിച്ച് ജോലി നേടാനാണ് ഷൈലജ ആഗ്രഹിച്ചത്. അതുപോലെ തന്നെ സെലിബ്രിറ്റി ജീവിതവും താരം ആഗ്രഹിച്ചിരുന്നില്ല. സ്‌കൂൾ പഠന സമയത്ത് നാടകങ്ങളിൽ പോലും അഭിനയിക്കാത്ത വ്യക്തിയാണ് ഷൈലജ.

Also Read
സിദ്ധിഖിന്റെ മകൻ ഷാഹിൽ വിവാഹിതനാകുന്നു, വധു ഡോക്ടർ അമൃത ദാസ്, വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിൽ നായികയാകാൻ അവസരം ലഭിച്ചെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടൻ മുകേഷിന്റെ സഹോദരി സന്ധ്യ മേനോൻ വഴിയാണ് ഷൈലജ സീരിയലിൽ എത്തിയത്. അതോടെ താരത്തിന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. അതേസമയം പെൺമക്കൾ അഭിനയിക്കുന്നതിനോട് താരത്തിന്റെ അച്ഛനും അമ്മയ്ക്കും താൽപര്യമില്ലായിരുന്നു.

എങ്കിലും ശൈലജ അഭിനയിക്കാൻ പോകുന്നതിനു മുൻപ് തന്റെ അമ്മയുടെ അനുവാദം വാങ്ങിയാണ് എത്തിയത്. ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓഡിഷൻ വഴി തന്നെയായിരുന്നു അതിലേക്കും താരം തെരഞ്ഞെടുക്കപ്പെട്ടത്.

സീരിയൽ അഭിനയിച്ച് പരിചയം ഉള്ളതിനാൽ ആ കഥാപാത്രത്തെ മനോഹരമാക്കാൻ താരത്തിന് കഴിഞ്ഞു. തുടർന്ന് ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

Advertisement