സിദ്ധിഖിന്റെ മകൻ ഷാഹിൽ വിവാഹിതനാകുന്നു, വധു ഡോക്ടർ അമൃത ദാസ്, വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

210

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ നായകനായും വില്ലനായും എല്ലാം തിളങ്ങിയ താരമാണ് നടൻ സിദ്ധീഖ്. ഒരു കാലത്തെ മലയാള സിനിമയിലെ പാവങ്ങളുടെ മമ്മൂട്ടി എന്നായിരുന്നു സിദ്ധീഖ് അറിയപ്പെട്ടിരുന്നത്.

Advertisements

തനിക്ക് കിട്ടുന്ന എല്ലാ വേഷങ്ങളും തകർപ്പൻ ആക്കുന്ന, മലയാള സിനിമയിൽ പകരക്കാരൻ ഇല്ലാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് സിദ്ദിഖ്. വില്ലൻ വേഷമായാലും സഹനടൻ ആയാലും നായകൻ ആയാലും എല്ലാം സിദ്ധിഖിൻ കൈകളിൽ ഭദ്രമാണ്. തിരുത്തൽവാദി എന്ന സിനിമയിൽ ഗായകനായും താരം എത്തി.

Also Read
ലാൽ സാറിന്റേ മരക്കാക്കാറിനേക്കാൾ എനി ഇഷ്ടപ്പെട്ടത് അച്ഛന്റെ കുഞ്ഞാലിയെ, പഴശ്ശിരാജ മമ്മൂട്ടിയുടേതും: വെളിപ്പെടുത്തലുമായി സായ് കുമാർ

ഇപ്പോൾ ഇതാ സിദ്ദീഖിന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഷാഹിൻ സിദ്ദിഖ് എന്നാണ് മകന്റെ പേര്. ഡോക്ടർ അമൃത ദാസ് ആണ് സിദ്ദിഖിന്റെ മകന്റെ വധു. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

മകന്റെ അരികിൽ സന്തോഷത്തോടെ നിൽക്കുന്ന സിദ്ദിഖിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറിയിരുന്നു. ഷാഹിൻ തന്നെയാണത് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. പഴയകാല സിദ്ദിഖിനെ ഓർമിപ്പിക്കുന്നത് പോലെയാണ് മകന്റെ മുഖം എന്ന് ഇതിനോടകം തന്നെ പലരും കമന്റുകൾ ചെയ്തിട്ടുണ്ട്.

തുവെള്ള വസ്ത്രമണിഞ്ഞ് ആയിരുന്നു എല്ലാവരും ചടങ്ങിന് എത്തിയിരുന്നത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. അതേ സമയം സിനിമാ രംഗത്തുനിന്നുള്ള ആരൊക്കെ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നത് വ്യക്തമല്ല.

Also Read
തുണി അഴിച്ചാൽ അവസരം നൽകാം, സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞത് ഇങ്ങനെ; കസ്തൂരി വെളിപ്പെടുത്തുന്നു

Advertisement