Home Entertainment Celebrities

വിവാഹത്തിന് നാഗചൈതന്യ നൽകിയ പുടവ സമാന്ത തിരികെ നൽകി ?

159

സമാന്തനാഗചൈതന്യ വിവാഹമോചന വാർത്തയുടെ ഹാങ്ങ് ഓവറിൽ നിന്ന് ഇപ്പോഴും ആരാധകലോകം മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും വേർപിരിയൽ സംബന്ധിച്ച് വരുന്ന ഓരോ വാർത്തയ്ക്കും പ്രാധാന്യമേറെയാണ്.

അക്കിനേനി കുടുംബം വിവാഹത്തിന് നൽകിയ പുടവ സമാന്ത തിരികെ നൽകിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. നാഗ ചൈതന്യയുടെ യാതൊരു ഓർമകളും വേണ്ട എന്ന തീരുമാനത്തിലാണ് സമാന്ത ഇത് തിരികെ നൽകിയതെന്നാണ് നടിയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Advertisements

ALSO READ

സത്യൻ അന്തിക്കാടുമായി താൻ ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ കണ്ടുപിടിയ്ക്കാൻ കാരണമായത് എന്റെ മകൾ : ജയറാം

വിവാഹമോചിതയായി ദിവസങ്ങൾക്കു ശേഷം അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ പേരിൽ നിന്നും എടുത്ത് മാറ്റിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് സമാന്ത അക്കിനേനി എന്ന പേര് എടുത്ത് മാറ്റിയതോടെ അത് വലിയ ചർച്ചയായി. നാഗചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോസും നീക്കം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

നാലു വർഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബർ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്. ‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സമാന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’വിവാഹമോചനവാർത്ത പങ്കുവച്ച് നാഗചൈതന്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ALSO READ

നിറവയറിൽ കൈവെച്ച് അതി സുന്ദരിയായി ആതിര മാധവ് ; വളക്കാപ്പ് ചിത്രങ്ങൾ പങ്കു വച്ച് താരം : ശ്രദ്ധ നേടി മൃജുല വിജയുടെ കമന്റും മറുപടിയും

2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ വച്ചാണ് സമാന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബർ ആറിന് ഇരുവരും വിവാഹിതരായി. അഞ്ചാം വിവാഹവാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാകുന്നു എന്ന് താരങ്ങൾ പുറം ലേകത്തെ ഔദ്യോഗികമായി അറിയിച്ചത്.

 

Advertisement