മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് കോമഡി സ്റ്റാർസ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയിലൂടെ സുപരിചിതയായ മുഖമാണ് അവതാരക മീര അനിൽ. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മീര അനിൽ മാറുകയും ചെയ്തിരുന്നു
അതേ സമയം ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള സ്റ്റേജ് ഷോകളാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് വെളിപ്പെടുത്തകയാണ് മീര അനിൽ. അറുപതോളം സ്റ്റേജ് ഷോകൾ ദുബായിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് മീര അനിൽ പറയുന്നു.
മനോരമയോട് ആയിരുന്നു മീരയുടെ പ്രതികരണം. മീരയുടെ വാക്കുകൾ ഇങ്ങനെ:
അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ദുബായിൽ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകൾ ഇതിനോടകം ചെയ്യാൻ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. എങ്കിലും ലാൽ സാറുമായി ചേർന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകൾ കുറച്ചു കൂടി രസകരമായി തോന്നിയിട്ടുണ്ട്.
കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും സഹപ്രവർത്തകരായ തങ്ങൾ എല്ലാവരോടും ഉള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാൽ എല്ലാവരെയും കൂട്ടി പുറത്ത് കറങ്ങാൻ കൊണ്ടു പോകും. എല്ലാവർക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും. ചിലപ്പോൾ ചോക്ലേറ്റ് ആയിരിക്കും.
എന്തെങ്കിലും ചെറിയ ഗിഫ്റ്റെങ്കിലും അദ്ദേഹം എല്ലാവർക്കും വാങ്ങി കൊടുക്കാൻ ശ്രമിക്കും. മോഹൻലാൽ വാങ്ങി തന്ന മിഠായിക്കവറുകൾ ഇപ്പോഴും താൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്. ഒറ്റയ്ക്ക് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഭർത്താവ് വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല.
കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷമായി പാസ്പോർട്ട് തൊട്ടിട്ടില്ലെന്നും മീരാ അനിൽ പറയുന്നു.