Home Entertainment

ഇപ്പോൾ ബേബിയുടെ ചവിട്ട് നല്ലോണം കിട്ടുന്നുണ്ട്, രാത്രിയിലാണ് കൂടുതൽ: ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് അനുശ്രീ

160

സീരിയൽ ആരാധകരായ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് അനുശ്രീ. കഴിഞ്ഞ വർഷം ഏപ്രലിൽ ആയിരുന്നു അനുശ്രീയും സീരിയൽ ക്യാമറാമാൻ വിഷ്ണുവും രഹസ്യമായി വിവാഹിതരായത്. ഇപ്പോൾ ഒരു അമ്മയാവാനുള്ള ഒരുക്കത്തിലാണ് അനുശ്രീ.

അതേ സമയം വിവാഹത്തിന് അനുശ്രീയുടെ വീട്ടുകാരായിരുന്നു വിവാഹത്തെ എതിർത്തത്. വീട് വിട്ടിറങ്ങിയ നടി വിവാഹത്തിന് ശേഷം സീരിയൽ ലൊക്കേഷനിൽ എത്തി ആഘോഷിക്കുകയായിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ വിശേഷങ്ങൾ വിവഹത്തെ കുറിച്ചുമൊക്കെ നടി പറയാറുണ്ട്. ഇപ്പോൾ ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബവും.

Advertisements

അടുത്തിടെ നടിയുടെ വളകാപ്പ് ചിത്രങ്ങളുടെ ചടങ്ങുകൾ വൈറൽ ആയിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി നൽകിയിരിക്കുകയാണ്.

വയറ്റിലുള്ള കുഞ്ഞുവാവയെ കുറിച്ചാണ് കൂടുതൽ പേരും അനുശ്രീയോട് ചോദിച്ചത്. ബേബിയുടെ ചവിട്ട് ഇപ്പോൾ നല്ലോണം കിട്ടുന്നുണ്ട്. രാത്രിയിലാണ് കൂടുതലെന്ന് നടി പറഞ്ഞു. ഇപ്പോൾ ബ്രാഹ്മിൻ വെജിറ്റേറിയൻ ഫുഡും ചോക്ലേറ്റുമാണ് കഴിക്കാൻ ഏറ്റവുമധികം ഇഷ്ടമുള്ളത്.

Also Read
നിർമ്മാതാവിനും സംവിധായകനും പേടി ആയിരുന്നു, പക്ഷെ മമ്മൂട്ടി ഉറച്ചു നിന്നു: വെളിപ്പെടുത്തലുമായി എസ്എൻ സ്വാമി

അതേ സമയം അമ്മയുമായിട്ടുള്ള അനുശ്രീയുടെ പിണക്കം മാറിയോ എന്നും ആരാധകർ ചോദിച്ചിരുന്നു. വിഷ്ണുവുമായിട്ടുള്ള പ്രണയ വിവാഹത്തിന്റെ പേരിൽ അനുശ്രീയുടെ അമ്മ പിണക്കത്തിലായിരുന്നു. എന്നാൽ അമ്മയുടെ എല്ലാ പിണക്കങ്ങളും മാറിയെന്നും ഡെലിവറിയ്ക്ക് വീട്ടിൽ വിളിച്ചോണ്ട് വന്നിരിക്കുക ആണെന്നും നടി പറഞ്ഞു.

വയർ കുറവാണെങ്കിൽ അനുശ്രീയ്ക്ക് പെൺകുഞ്ഞ് ആയിരിക്കുമെന്നാണ് ഒരു പ്രവചനം. എന്നാൽ തനിക്ക് വയറ് കുറവാണെന്നും പെൺകുഞ്ഞോ ആൺകുഞ്ഞോ ആരാണെങ്കിലും സന്തോഷമേ ഉള്ളു എന്നുമാണ് നടി പറഞ്ഞത്.

ഇപ്പോൾ താൻ ആറ് മാസം ഗർഭിണിയാണ്. ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം ക്ഷീണം ഉണ്ടായിരുന്നു. ഭക്ഷണത്തിന്റെ മണം ആണ് പ്രശ്‌നമായി നിന്നത്. മുൻപ് അനുശ്രീ അഭിനയിച്ചിരുന്ന സീത സീരിയലിന്റെ രണ്ടാം ഭാഗം വരികയാണ്. ഇതിന്റെ ഭാഗമായി ഉണ്ടാവുമോ എന്ന ചോദ്യത്തിന് അറിയില്ലെന്നും എന്തായാലും ഇപ്പോഴില്ലെന്നുമാണ് നടി സൂചിപ്പിച്ചത്.

സീതയിലെ താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഒരു കുടുംബം പോലെയാണ്. മാത്രമല്ല എന്റെ ആത്മസഖിയെ ഞാൻ കണ്ടെത്തുന്നതും അവിടെ നിന്നാണ്. ഒപ്പം ഈ സീരിയലിൽ ഒരുമിച്ച് അഭിനയിച്ച നടൻ റോൺസനെ കുറിച്ചും നടി പറഞ്ഞു. വളരെ കംഫർട്ടബിൾ ആയിട്ടുള്ള നടനാണ് റോണൻസനെന്നാണ് അനുവിന്റെ അഭിപ്രായം.

ഇപ്പോൾ താൻ അമ്മ മകൾ സീരിയലിലും ഇല്ലെന്നും എന്തായാലും അഭിനയത്തിലേക്ക് താൻ തിരിച്ച് വരുമെന്നും അനു സൂചിപ്പിച്ചു. പ്രായം ചോദിച്ചവരോടും വിദ്യഭ്യാസത്തെ കുറിച്ച് ചോദിച്ചവരോടും തനിക്ക് 23 വയസാണെന്ന് പറഞ്ഞ അനുശ്രീ ഭർത്താവ് ക്യാമറമാൻ ആണെന്നും ഞാൻ ഡിഗ്രി കഴിഞ്ഞതേയുള്ളു എന്നും വ്യക്തമാക്കി. ഭർത്താവിന് 27 വയസാണ്.

Also Read
ഭാര്യയായത് മുംബൈയിലെ സുഹൃത്ത്, ശ്രുതി ഇവിടെ അഡ്ജസ്റ്റ് ചെയ്താണ് നിൽക്കുന്നത്. വെളിപ്പെടുത്തലുമായി നടൻ സിജു വിൽസൺ

വിഷ്ണുവുമായി ഇഷ്ടത്തിലായി അഞ്ച് വർഷത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. നിലവിൽ എന്റെ മാതാവ് സീരിയലിൽ വർക്ക് ചെയ്യുകയാണ് വിഷ്ണു എന്നും താരം വ്യക്തമാക്കുന്നു.

Advertisement