Home Entertainment Celebrities

വില്ലനായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം ; കാരണമെന്താണെന്ന് ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തി റോൺസൺ വിൻസന്റ്

163

റോൺസൺ വിൻസന്റ് എന്ന നടന പ്രേക്ഷകർ തിരിച്ചറിഞ്ഞത് മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ്. ഭാര്യ എന്ന സീരിയലിലെ വേഷം കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. എന്നാൽ സിനിമകളിൽ വില്ലൻ വേഷം ചെയ്ത് ശ്രദ്ധ നേടിയ ശേഷമാണ് റോൺസൺ സീരിയലുകളിലേക്ക് തിരിഞ്ഞത്.

വില്ലനായി അഭിനയിച്ച് പുരസ്‌കാരം നേടിയ സിനിമയിലെ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുകയാണ് നടൻ. വില്ലനായി അഭിനയിക്കുന്നതിന്റെ കാരണവും സിനിമയിൽ നിന്ന് മാറി സീരിയൽ ചെയ്യുന്നതിന്റെ കാര്യവും റോൺസൺ വെളിപ്പെടുത്തി.

Advertisements

മിസ്റ്റർ പെല്ലികൊടുകു, മനസാര എന്നീ തെലുങ്ക് ചിത്രങ്ങളിലെ ചില ഫോട്ടോകളാണ് റോൺസൺ തുടർച്ചയായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മനസാര എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച വില്ലനുള്ള ഭാരതമുനി പുരസ്‌കാരം നടൻ നേടിയിരുന്നു. സാമുറൈ വാര്യർ എന്ന പേരിൽ സിനിമ ഹിന്ദിയിലും റിലീസ് ചെയ്തിട്ടുണ്ട്.

2010 മുതൽ തെലുങ്ക് സിനിമകളിൽ ചുവടുറപ്പിച്ച ശേഷമാണ് ഞാൻ മലയാള സീരിയലുകളിലേക്ക് വന്നത്. ചിലർ സിനിമ ചെയ്തു കഴിഞ്ഞാൽ പിന്നെ സീരിലുകൾ ചെയ്യാൻ വിമുഖത കാണിക്കാറുണ്ട്. അതിനോട് ഞാൻ യാജിക്കുന്നില്ലെന്നും റോൺസൺ പറഞ്ഞു.

സുന്ദരൻ അല്ലാത്തത് കൊണ്ട് വില്ലനായി അഭിനയിക്കുന്നു എന്നാണ് ചിത്രങ്ങൾക്ക് റോൺസൺ നൽകിയ മറ്റൊരു ക്യാപ്ഷൻ. ‘ഞാനൊരു സുന്ദരനല്ല. അതുകൊണ്ട് വില്ലനായി അഭിനയിക്കാനാണ് എനിക്ക് ഇഷ്ടം’. മൻസാര എന്ന ആദ്യ ചിത്രത്തിൽ വില്ലനായിട്ടാണ് റോൺസൺ അഭിനയിച്ചത്. അതിന് ഭാരതമുനി പുരസ്‌കാരവും ലഭിച്ചു. പിന്നീട് തുടർച്ചയായി മൂന്ന് സിനിമകൾ തെലുങ്കിൽ ചെയ്തു.

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് റോൺസന്റെ സീരിയലിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് സീത, അരയന്നങ്ങളുടെ വീട്, അനുരാഗം, കൂടത്തായി തുടങ്ങിയ സീരിയലുകൾ ചെയ്തു. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന രാകുയിൽ എന്ന സീരിയലാണ് ചെയ്ത് കൊണ്ടിരിയ്ക്കുന്നത്.

 

Advertisement