Home Entertainment

കാമുകനെ കെട്ടിപ്പിടിച്ച് തണ്ണീർമത്തൻ താരം ഗോപിക രമേശ് ചെയ്തത് കണ്ടോ; സത്യം ആയിരിക്കല്ലേ എന്ന് ഹൃദയം തകർന്ന ആരാധകർ

647

വമ്പൻ താരങ്ങൾ ഒന്നുമില്ലാതെ 50 കോടി ക്ലബ്ബിൽ എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക രമേശ്. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയായിരുന്നു ഗോപിക രമേശ് അവതരിപ്പിച്ചത്.

സിനിമയ്ക്ക് ലഭിച്ചത് പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്. സിനിമയുടെ വിജയത്തിന് പിന്നാലെ വാങ്ക് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഗോപിക രമേശ്.

Advertisements

Also Read
ഇഷ്ടത്തോടെ ആണേൽ അത് ഒരു ബുദ്ധിമുട്ടേ അല്ല, മോശം അഭിപ്രായംപറയുന്നവരെ അവഗണിക്കും: തുറന്നു പറഞ്ഞ് നടി വീണാ നന്ദകുമാർ

തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വളരെ അധികം ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന മലയാളത്തിലെ താരങ്ങളിൽ ഒരാൾ കൂടിയാണ് ഗോപിക. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്.

Also Read
കലാകാരി എന്ന നിലയിൽ ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത അനുഭവം, ഞാൻ അത്യധികം അപമാനിക്കപ്പെട്ടു: തുറന്നടിച്ച് പ്രമുഖ നർത്തകി നീന പ്രസാദ്

തന്റെ പ്രണയം വെളിപെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഗോപിക രമേശ്. കാമുകനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഹാപ്പി വാലന്റൈൻസ് ഡേ, എപ്പോൾ പ്രപ്പൊസ് ചെയ്യും ,ഒരുവർഷം തികയുന്നു എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് താരം കാമുകന്റെ ചിത്രം പങ്കുവയ്ക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തുന്നത്. രസകരമായ കമന്റുകളാണ് എത്തുന്നത്. തങ്ങളോട് ഈ ചതി വേണ്ടായിരുന്നുവെന്നാണ് ചിലർ കമന്റായി കുറിക്കുന്നത്. ഈ കണ്ടതൊന്നും സത്യമായിരിക്കല്ലെ എന്നാണ് ചില കമന്റുകൾ. എന്തായാലും നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Advertisement