Home Entertainment

ഞങ്ങളുടെ വിവാഹത്തിൽ പലർക്കും ആ സംശയം ഉണ്ട്, യഥാർത്ഥത്തിൽ നടന്നത് ഇങ്ങനെയാണ്: രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിവ്യ വിശ്വനാഥ്

1139

സീരിയൽ ആരാധകരായ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന നായികമാരിൽ ഒരാൾ ദിവ്യ വിശ്വനാഥ് ആണ്. ഏഷ്യാനെറ്റിലെസ്ത്രീധനം എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രമാണ് നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

സാധാരണക്കാരിയായ ഒരു പെൺകുട്ടിയുടെ വിവാഹ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് സീരിയലിന്റെ കഥാതന്തു. ഈ വേഷം ദിവ്യ ഏറ്റവും മനോഹരമായി അഭിനയിച്ചതോടെ നിരവധി അവസരങ്ങൾ തേടി എത്തി. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. വീണ്ടും തിരിച്ച് വരവിനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ.

Advertisements

തമിഴിലെ കന്നത്തിൽ മുത്തമിട്ടാൽ എന്ന പരമ്പരയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ഈ പരന്രയിൽ സുഭദ്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ തന്റെ മൂന്ന് വർഷത്തെ അഭിനയ ജീവിതത്തെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ പറ്റിയുമൊക്കെ തുറന്നു പറയുകയാണ് ദിവ്യ.

Also Read
40 വർഷമായി അഭിനയലോകത്ത് സജീവം, സിനിമയിലേക്കെത്തിയ്ത് നാടക രംഗത്ത് നിന്നും, സഹ വേഷങ്ങളിൽ അരങ്ങു തകർത്ത കലാകാരൻ: നടൻ ടോണിയുടെ ജീവിതം ഇങ്ങനെ

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദിവ്യയുടെ തുറന്നു പറച്ചിൽ. ദിവ്യയെ കണ്ടിട്ട് കുറേ കാലം ആയെന്ന് പ്രേക്ഷകർക്ക് തോന്നുമെങ്കിലും മൂന്ന് വർഷമായിട്ടേ ഉള്ളു എന്നാണ് നടി പറയുന്നത്. വിവാഹം കഴിഞ്ഞ ശേഷവും ഞാൻ അഭിനയത്തിൽ തുടരുന്നുണ്ടായിരുന്നു. ഗർഭിണിയായതോടെ ആണ് വിട്ട് നിൽക്കാൻ തീരുമാനിച്ചത്.

അതിന് ശേഷമുള്ള മൂന്ന് വർഷം ഞാൻ നല്ല തിരക്കിലായിരുന്നു. രതീഷും സിനിമകളുടെ വർക്കിലായതോടെ മോളുടെ കാര്യങ്ങളും മറ്റും ശ്രദ്ധിച്ച് മുന്നോട്ട് പോയി. ഇപ്പോൾ മോളെ പ്ലേ സ്‌കൂളിൽ ചേർക്കാമെന്ന് ആയപ്പോഴാണ് തിരിച്ച് വരവിനെ കുറിച്ച് ചിന്തിച്ചത്. തമിഴിൽ നിന്നാണ് ആദ്യം അവസരം വന്നതെന്നതിനാൽ ഓക്കെ പറയുകയായിരുന്നു എന്നും ദിവ്യ പറയുന്നു.

പത്ത് വർഷം മുൻപ് സ്ത്രീധനത്തിൽ അഭിനയിക്കുമ്പോൾ ആണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. മാറി നിന്ന കാലം വളരെ പെട്ടെന്നാണ് പോയത്. ഇപ്പോൾ ചിന്തിക്കുമ്പോഴാണ് മൂന്ന് വർഷം മാറി നിന്നില്ലേ എന്ന് ചിന്തിക്കുന്നത്. ഇത്രയും ഗ്യാപ്പ് ഉണ്ടായെന്ന ഒരു തോന്നലുണ്ടാകുന്നില്ല.

അതേ സമയം തന്റേത് പ്രണയ വിവാഹമാണോ എന്ന് ചോദിക്കുന്നവരോട് അത് പക്ക അറേഞ്ച്ഡ് ആണെന്നാണ് ദിവ്യ പറയുന്നത്. ഞാനും രമേഷും തമ്മിലുള്ള വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. പലരുടെയും വിശ്വാസം അങ്ങനെയല്ല. നിങ്ങൾ പ്രണയത്തിൽ ആയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.

Also Read
ആളുകൾ എന്ത് പറയുമെന്ന് പേടിയുണ്ട്, ഞാൻ ചെയ്തില്ലെങ്കിൽ വേറെ ആരേലും അത് ചെയ്യും: പുതിയ സിനിമയിൽ അതീവ ഗ്ലാമറസായി അഭിനയിച്ചതിനെ കുറിച്ച് സ്വാസിക വിജയ്

എന്നാൽ മാട്രിമോണിയൽ സൈറ്റ് വഴിയാണ് ആലോചന വരുന്നത്. അച്ഛനും അമ്മയും ചേർന്ന് ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും നടി സൂചിപ്പിച്ചു. 2007 ൽ ആണ് ആദ്യമായി ഞാൻ സീരിയലിൽ അഭിനയിച്ച് തുടങ്ങുന്നത്. മനപ്പൊരുത്തം എന്ന സീരിയലായിരുന്നു. സ്ത്രീധനം സീരിയലിൽ അഭിനയിച്ചതോടെയാണ് ആളുകൾ കൂടുതലും തിരിച്ചറിയാൻ തുടങ്ങിയത്.

അത് ഹിറ്റായതിന് ശേഷമാണ് അമ്മത്തൊട്ടിൽ, സ്ത്രീ മനസ്, മാമാട്ടിക്കുട്ടിയമ്മ, വേളാങ്കണ്ണി മാതാവ്, മിഴി രണ്ടിലും തുടങ്ങി ഇരുപതോളം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചത്. തന്റെ യഥാർഥ പേര് ദിവ്യ വിശ്വനാഥ് എന്ന് തന്നെയാണ്. തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ അവിടുന്നാണ് ദിവ്യ പത്മിനി എന്ന പേര് നിർദ്ദേശിച്ചത്. അങ്ങനെ താനത് പേരാക്കി മാറ്റി. ഇപ്പോഴും ദിവ്യ പത്മിനി എന്ന പേര് ഉപയോഗിക്കാറുണ്ടെന്നും നടി പറയുന്നു.

Advertisement