Home Entertainment Celebrities

ദേഷ്യപ്പെട്ട് ചിലപ്പോൾ ഇറങ്ങിപ്പോകും, ആദ്യം ഇറങ്ങിപ്പോയപ്പോൾ ഞാൻ ഹൃദയം തകർന്ന് ഇരുന്നു! ചിലപ്പോൾ ഭഗവാൻ കൃഷ്ണനോട് വരെ പിണങ്ങും : മനോജിന്റെ സ്വഭാവത്തെ കുറിച്ച് ബീന ആന്റണി

209

ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് താരദമ്പതികളായ മനോജ് കുമാറും ബീന ആന്റണിയും. പത്തൊമ്പത് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബജീവിതം സന്തുഷ്ടമായി മുന്നോട്ട് പോകുന്നു.

പ്രതിസന്ധികളിലും അപവാദ പ്രചാരണങ്ങളിലും തളരാതെ പരസ്പരം താങ്ങും തണലുമായി നേടിയെടുത്തതാണ് ഇരുവരും ഇന്ന് കാണുന്ന ഈ ജീവിതം. ചെറിയ പിണക്കത്തിലൂടെ തുടങ്ങി പിന്നീട് സൗഹൃദമായി മാറി പ്രണയമായി വളർന്ന് ഒടുവിൽ ജീവിതത്തിന്റെ നേർപാതിയായി ബീനയെ മനോജ് തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

ALSO READ

മമ്മൂക്ക പോലും എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടല്ല, അന്ന് ദുൽഖർ എഴുതിയത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി: വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ

മനോജ് സീരിയൽ രംഗത്ത് സജീവമാകും മുമ്പ് തന്നെ ബീന ആന്റണി സിനിമയിലും സീരിയലിലും മിന്നുന്ന താരമായിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഒരു മതാചാരപ്രകാരവും ബീനയും മനോജും വിവാഹിതരായിട്ടില്ല.

പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഇപ്പോൾ മനോജിന്റെ സ്വഭാവത്തെ കുറിച്ച് ബീന ആന്റണി പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. കൈരളി ടിവിയിൽ ഭാഗ്യലക്ഷ്മി അവതാരകയായ പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു രണ്ട് പേരും.

‘മനോജ് പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. പ്രണയിക്കുന്ന സമയത്ത് തന്നെ മനോജിന്റെ സ്വഭാവം എനിക്ക് മനസിലായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമെങ്കിലും അതേ വേഗത്തിൽ തന്നെ തണുക്കുന്ന സ്വഭാവമാണ് മനോജിന്റേത്. ചിലപ്പോൾ ഭഗവാൻ കൃഷ്ണനോട് വരെ മനോജ് പിണങ്ങും.

എന്നിട്ട് വിഗ്രഹം അലമാരയിലോ മറ്റോ ഒളിപ്പിച്ച് വെക്കും. അങ്ങനെയൊക്കെയാണ് മനോജ് പെരുമാറുന്നത്. എന്നോട് ദേഷ്യപ്പെടുമ്പോൾ എനിക്ക് തോന്നും മനോജ് ഇപ്പോൾ എന്നെ തിന്നുമായിരിക്കും എന്ന് ആ ശബ്ദവും പെരുമാറ്റവും അങ്ങനെയാണ്. ദേഷ്യപ്പെട്ട് കഴിഞ്ഞ് ഇരിക്കുമ്പോൾ വെറുതെ പോയി മനൂവെന്ന് വിളിച്ചാൽ തന്നെ ആള് കൂളാകും.’

ALSO READ

ഇവിടെ ചിലർക്ക് പ്രത്യേക ലീഡർഷിപ്പ് കൊടുത്തിട്ടുണ്ടോ, നമ്മൾ എന്താ അടിമകളോ; ലക്ഷ്മി പ്രിയക്ക് എതിരെ തുറന്നടിച്ച സുചിത്ര നായർ; പടയൊരുക്കം ആരംഭിച്ചു

‘പക്ഷെ സംഭവമെല്ലാം കണ്ട എഫക്ടിൽ ഇരിക്കുമ്പോൾ എനിക്ക് പോയി ആശ്വസിപ്പിക്കാൻ തോന്നാറില്ല. ദേഷ്യപ്പെട്ട് മനോജ് ചിലപ്പോൾ ഇറങ്ങിപ്പോകും. ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോൾ ഞാൻ ഹൃദയം തകർന്ന് ഇരുന്നു.

ന്നെ പിന്നെ എനിക്ക് ശീലമായി. ബൈക്കിലാണ് മനോജ് പുറപ്പെട്ട് പോകുന്നത്. ഇതുവരെ ഒരു അഞ്ഞൂറ് തവണയെങ്കിലും മനോജ് ഇറങ്ങിപ്പോയിട്ടുണ്ടാകും. പോയി കുറച്ച് സമയം കഴിയുമ്പോൾ ടൗണിലെല്ലാം കറങ്ങി തിരികെ വരും എന്നും ബീന ആന്റണി പറയുന്നുണ്ട്.

Advertisement