മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സായ് കുമാർ. നായകനായും വില്ലനായും സഹനടനായും എല്ലാം മലയാളത്തിൽ തിളങ്ങിയിട്ടുള്ള നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. മലയാള സിനിമയിലെ മുൻനിര താരം കൂടിണ് സായ് കുമാർ. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന സായ് കുമാർ നായകനായും വില്ലനായും സഹതാരമായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്.
കോമഡിയിലും കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളായിരുന്നു സായ് കുമാറിനെ കൂടുതൽ ജനപ്രീയനാക്കി മാറ്റിയത്. മലയാളികൾ ഒരിക്കലും മറക്കാത്ത വില്ലൻ കഥാപാത്രങ്ങളെ സായ് കുമാർ സമ്മാനിച്ചിട്ടുണ്ട്.

അതേസമയം, മോഹൻലാൽ ചിത്രമായ ആറാട്ട്, ദുൽഖർ സൽമാനൊപ്പം അഭിനയിച്ച സല്യൂട്ട് എന്നിവയാണ് സായ് കുമാർ അവസാനമായി സ്‌ക്രീനിലെത്തിയ സിനിമകൾ. സിബിഐ പരമ്പരയിലെ പുതിയ സിനിമയായ സിബിഐ 5 ദ ബ്രെയിൻ ആണ് സായ് കുമാറിന്റെ പുതിയ സിനിമ.
ഇപ്പോഴിതാ തന്നെയും ഭാര്യ ബിന്ദു പണിക്കരെയും പറ്റി പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സായ് കുമാർ. താനും ബിന്ദു പണിക്കരും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആർക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞു.
Also Read
ശാലിനി നായർ നമ്മൾ വിചാരിച്ച ആളല്ല, എന്നാൽ ആരും കാണിക്കാത്ത മാന്യത കാട്ടി കുട്ടി അഖിൽ!
ബിന്ദു പണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയാണ്. അവരുമായുള്ള ജീവിതത്തിൽ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണ്. എന്നിട്ടും തെറ്റായ വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എത്ര ഫോൺ കോളുകൾ ആണെന്നോ ഞങ്ങൾക്ക് വരുന്നത്. എല്ലാവർക്കും അറിയേണ്ടത് ഞാനും ബിന്ദുവും തമ്മിൽ പിരിഞ്ഞോ എന്നാണ്. ഏതോ ചില ഓൺലൈൻ മാധ്യമങ്ങളാണ് ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് എഴുതിയിരിക്കുന്നത്. എന്റെ അഭിമുഖം അവർ കണ്ടോ എന്നുതന്നെ അറിയില്ല.

കണ്ടിരുന്നെങ്കിൽ ഇത്തരം വിഡ്ഢിത്തരങ്ങൾ എഴുതിവെയ്ക്കില്ലായിരുന്നല്ലോ. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആർക്കും ഇഷ്ടമല്ലെന്ന് തോന്നുന്നു എന്നും സായ് കുമാർ പറഞ്ഞു. ഇപ്പോൾ പരിചയക്കാർ വിളിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഇന്ന് രാവിലെയായിരുന്നു പിരിഞ്ഞതെന്നാണ് താൻ പറയുന്നത്.
ഞങ്ങളോട് ഇത്രയും കാലം മിണ്ടാതിരുന്ന ആളുകൾപോലും ഇപ്പോൾ വിളിക്കുന്നുണ്ട്. സുഖമാണോ എന്നൊക്കെ ചോദിച്ചാണ് തുടങ്ങുന്നത്. നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ വല്ലതുമുണ്ടോ എന്നാണ് അടുത്ത ചോദ്യം. ഒടുവിൽ വിവാഹബന്ധം വേർപ്പെടുത്തിയോ എന്ന് പച്ചയ്ക്ക് ചോദിക്കും എന്നും ബിന്ദു പണിക്കർ പറഞ്ഞു.

കഴിഞ്ഞ ദിവസം സായ് കുമാർ തനന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് കുമാർ മനസ് തുറന്നത്. അഭിമുഖത്തിൽ നടിയും ഭാര്യയുമായ ബിന്ദു പണിക്കരെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് സായ് കുമാർ പറഞ്ഞിരുന്നു.
എന്നാൽ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സായ് കുമാർ മനസ് തുറക്കുകയും ചെയ്തു. പക്ഷെ ഈ അഭിമുഖത്തെ ആസ്പദമാക്കി ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത് നൽകിയത് ്ബിന്ദു പണിക്കരും സായ് കുമാറും വിവാഹ മോചിതരായെന്ന തരത്തിലായിരുന്നു.









