Home Entertainment

പ്രമുഖ സിനിമാ സീരിയൽ താരം സോണിയ ഇനി വഞ്ചിയൂർ കോടതിയിൽ മുൻസിഫ് മജിസ്ട്രേറ്റ്, സിനിമയിലല്ല ശരിക്കും ജീവിതത്തിൽ

263

പ്രമുഖ സിനിമാ സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്. തിരുവവന്തപുരം കാര്യവട്ടം ക്യാമ്പസിലെ എൽഎൽഎം വിദ്യാർത്ഥിനി ആയിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ പിന്നീട് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തുക്കൊണ്ടിരിക്കുന്നു.

ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്. മറ്റ് മേഖലകളിൽ നിന്നുള്ളവർ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തിൽ നിന്ന് മറ്റ് ജോലിമേഖല തേടിപ്പോകുന്ന ചുരുക്കം പേരുടെ പട്ടികയിലാണ് ഇപ്പോൾ സോണിയയും. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ.

Advertisements

അവതാരകയായി മിനി സ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസിൽ മമ്ത മോഹൻദാസിന്റെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്.

കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ. അവതാരകയായി മലയാളം ടെലിവിഷൻ പ്രേക്ഷകരിലേക്കെത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയയിലും അഭിനയിക്കുകയായിരുന്നു. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം തുടങ്ങിയ അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃ നിരയിലെത്തിയ വ്യക്തി കൂടിയാണ്. ബിസിനസ്സുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്.ബിനോയ് സോണിയ ദമ്പതികൾക്ക് ഒരു മകളാണ് അൽ ഷെയ്ഖ പർവീൻ. അമ്മയെപോലെ മകളും കലാകാരിയാണ്. അമ്മ, ആർദ്രം, ബാലാമണി എന്നീ സീരിയലുകളിൽ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്.

സാധാരണയായി അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയിൽ ചുവടുറപ്പിക്കുന്നതിന് വിത്യസ്തമായി മറ്റ് ജോലികൾ സ്വീകരിക്കുന്ന ചുരുക്കം താരങ്ങളുടെ പട്ടികയിലേക്കാണ് സോണിയ എത്തുന്നത്.

Advertisement