Home Entertainment Celebrities

ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം ; സിനിമയ്ക്ക് പോകാനുള്ള കാശിനായി പാടത്ത് പണിക്ക് പോയ കഥ പറഞ്ഞ് ലൈല സുരേഷ്

1431

ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയ ഗായിക ആയി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് പല സിനിമകളിലും ആൽബങ്ങളിലും പാടിയ അമൃത സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. സഹോദരി ്ഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്റുമായി തിരക്കിലാണ് ഇപ്പോൾ താരം. അമതയുടെ കുടുംബവും സോഷ്യൽമീഡിയയിൽ ആക്ടീവ് ആണ്. ഇവരുടെ അമ്മ ലൈല സുരേഷും അമൃതയുടെ മകളും ചെയ്യുന്ന വ്‌ളോഗുകളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന ക്യാപ്ഷനോടെയായണ് ലൈല സുരേഷ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. പെട്ടെന്ന് മനസിലേക്ക് വന്ന കഥയാണിത്. അന്നത്തെക്കാലത്ത് വീടിനടുത്തൊരു സിനിമാകൊട്ടകയുണ്ടായിരുന്നു. ഞായറാഴ്ച ഞങ്ങളെല്ലാം ഒന്നിച്ച് സിനിമയ്ക്ക് പോവുമായിരുന്നു. എല്ലാരും കാശ് സംഘടിപ്പിച്ചുവെങ്കിലും എന്റെ കൈയ്യിൽ കാശില്ലായിരുന്നു.

Advertisements

ALSO READ
ബ്രായുടെ സൈസ് എത്രയാണ്, ഏത് പൊസിഷനാണ് ഇഷ്ടം: കിടിലൻ മറുപടി നൽകി ആലിലത്താലി താരം നീലിമ റാണി, കൈയ്യടിച്ച് ആരാധകർ

അപ്പോഴാണ് അടുത്ത വീട്ടിലെ അമ്മാമ്മയുടേയും അവരുടെ മകളുടെ കൂടെയുമായി ഞാനും പണിക്ക് പോയത്. നെല്ലും 3 രൂപയുമാണ് കൂലി. ഇന്ന് ഞാനും പണിക്ക് വന്നോട്ടെയെന്ന് ചോദിച്ചപ്പോൾ അത് ബുദ്ധിമുട്ടുള്ള പണിയാണ്, അത് അറിയില്ലല്ലോയെന്നൊക്കെ പറഞ്ഞെങ്കിലും എനിക്കത് പഠിക്കണമെന്നായിരുന്നു ഞാൻ പറഞ്ഞത്.

അങ്ങനെ അവരുടെ കൂടെ പാടത്തേക്ക് പോയി. ഞങ്ങളുടെ നടുക്ക് നിന്നോ, ഞങ്ങൾ കാണിക്കുന്നത് പോലെ ചെയ്തോയെന്നും പറഞ്ഞു. ചെളിയിലൊക്കെ ഇറങ്ങാനായി ബുദ്ധിമുട്ടിയിരുന്നു. കൂലി ഓർത്തപ്പോൾ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അവര് പറിക്കുന്നത് പോലെ പറിക്കാൻ എനിക്കായില്ല.

എന്നാൽ ഒന്നിന് പോലും കടയുണ്ടായിരുന്നില്ല. എന്റെ പറിക്കലും കെട്ടലുമൊക്കെ കണ്ടപ്പോൾ ഉടമയ്ക്ക് എന്തോ അതിശയം തോന്നി. ഇത് ചെയ്യുന്നതറിയാമോയെന്ന് ചോദിച്ചപ്പോൾ ഞാൻ അറിയാമെന്നായിരുന്നു പറഞ്ഞത്. മോൾക്ക് ഇതറിയില്ല, ഇങ്ങോട്ട് വരൂയെന്ന് പറഞ്ഞ് വേറൊരു സ്ഥലത്ത് കൊണ്ടുപോയി ഇവിടെയുള്ള പായൽ തള്ളിക്കൊടുത്തോളൂയെന്ന് പറഞ്ഞ് ഒരു വടിയും തന്നു.

12 മണിയായപ്പോഴേക്കും ഞാൻ ക്ഷീണിച്ച് അവശയായിരുന്നു. നല്ലൊരു ദയയുള്ള മനുഷ്യനായിരുന്നു ഉടമ. പണിയൊന്നും ചെയ്തില്ലെങ്കിലും എനിക്കും അന്ന് കൂലി കിട്ടി. ആ പൈസ കിട്ടിയപ്പോൾത്തന്നെ എനിക്ക് വീട്ടിലേക്ക് വരണമെന്ന് തോന്നി. വീട്ടിലെത്തി കുളിച്ച് അവിടെ കിടന്നു. വൈകിട്ടായപ്പോൾ നല്ല പനിയായിരുന്നു. അമ്മയൊക്കെ വന്ന് പനിയാണല്ലോയെന്നായിരുന്നു പറഞ്ഞത്.

ALSO READ
മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

കൊച്ചിന് എന്ത് പറ്റിയെന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ പറയും മുൻപേ തന്നെ പണിക്ക് പോയ കാര്യം അമ്മയോട് അവർ പറഞ്ഞിരുന്നു. രാവിലെ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അടി കിട്ടിയത്. വീട്ടിൽ പറയാതെ എവിടേയും പോവരുതെന്നും പറഞ്ഞിരുന്നു. അതിൽ 2 രൂപ അമ്മയ്ക്ക് കൊടുത്തിരുന്നു. അങ്ങനെ ഞങ്ങൾ കുട്ടികളെല്ലാം സംഘമായി സിനിമ കണ്ടു.

Advertisement