Home Entertainment Celebrities

നായികയുമായുള്ള ലിപ് ലോക്ക് രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിയ്ക്ക് നേരിയ ചൂട് അനുഭവപ്പെട്ടു ; പുതിയ ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ച് അശോക് സെൽവൻ

194

സിനിമാ പ്രേക്ഷർക്ക് സുപരിചിതമായ മുഖമാണ് നടൻ അശോക് സെൽവന്റേത്. വളരെ ശ്രദ്ധിച്ച് സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടനാണ് അദ്ദേഹം.

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ അദ്ദേഹത്തിന്റെ മന്മദ ലീലൈ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി സിനിമ മുന്നേറുകയാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഷൂട്ടിങിന് ഇടയിൽ കോവിഡ് ബാധിച്ചതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു.

Advertisements

ALSO READ

അച്ഛൻ ബലാത്സംഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒന്നും തോന്നുന്നില്ലേയെന്ന് പലരും അന്ന് അമ്മയോട് ചോദിയ്ക്കുമ്പോൾ, മറുപടി ഇങ്ങനെയായിരുന്നു : ശ്രീജിത്ത് രവി

സംയുക്ത ഹെജ്‌ഡെ നായികയായി എത്തിയ ചിത്രം അഡേൾട്ട് കോമഡി ചിത്രമാണ്. റിയ സമനും സമൃതി വെങ്കടുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിൽ ചില ലിപ് ലോക്ക് രംഗങ്ങളും ഉണ്ട്. ആ ലിപ് ലോക്കിനെ കുറിച്ച് സംസാരിക്കവെയാണ്, അത് ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ചും അശോക് സെൽവൻ വിശദീകരിച്ചത്.

ചിത്രത്തിൽ സംയുക്ത ഹെജ്‌ഡെയുമായുള്ള ഒരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിയ്ക്ക് നേരീയ ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോൾ കൊവിഡ് പോസിറ്റീവ്. റിസൾട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് സംയുക്തയെ ആണെന്ന് അശോക് പറയുന്നു. എന്നാൽ ഭാഗ്യത്തിന് സംയുക്ത ഉൾപ്പടെ സെറ്റിൽ ആർക്കും എന്നിൽ നിന്ന് രോഗം പടർന്നിട്ടില്ല.

താൻ വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ് എന്നും, അതിനാൽ മന്മദ ലീലൈ എന്ന സിനിമ ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഉടൻ ഏറ്റെടുക്കുകയായിരുന്നു എന്നും അശോക് സെൽവൻ പറയുന്നു.

ALSO READ

ധന്യ പൊളി ആയിട്ട് കാര്യങ്ങൾ ഒക്കെ പറയുന്നുണ്ടല്ലോ? ഇങ്ങനെ ഒക്കെ സംസാരിച്ചാൽ വേറെ ലെവൽ ആവും ; ബിഗ് ബോസിലെ റോബിനുമായുള്ള താരത്തിന്റെ വാക്ക് തർക്കം ചർച്ച ചെയ്ത് ആരാധകർ

ഹോസ്റ്റൽ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഇപ്പോൾ നടൻ. നനിത്തം ഒരു വാനം എന്ന പേരിൽ തമിഴിൽ ഒരുങ്ങുന്ന സിനിമ കൂടി റിലാസിന് എത്താനുണ്ട്. ആകാശം എന്ന പേരിൽ മലയാളത്തിലും സിനിമ റിലീസിന് എത്തും.

 

Advertisement