Home Entertainment

പാടാത്ത പൈങ്കിളിയിലെ പുതിയ അവന്തിക നടി ഐശ്വര്യയ്ക്ക് കല്യാണം, വരൻ ആരാണെന്ന് കണ്ടോ, സേവ് ദ ഡേറ്റ് വീഡിയോയും ഫോട്ടോകളും വൈറൽ

912

മലയാളി കുടുംബ പ്രേക്ഷകർക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ഏഷ്യനെറ്റിൽ സംപ്രേ ക്ഷണം ചെയ്യുന്ന മുൻനിര സീരിയലുകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. കഥാപാത്രങ്ങൾ പലതും മാറി മറിഞ്ഞു വന്നു എങ്കിലും, വരുന്ന കഥാപാത്ര ങ്ങൾക്ക് എല്ലാം വളരെ പെട്ടന്ന് സ്വീകാര്യത ലഭിക്കാറുണ്ട്.

അങ്ങനെ സ്വീകാര്യത ലഭിച്ച നടിയാണ് ഐശ്വര്യ ദേവി. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ദേവി അവതരിപ്പിയ്ക്കുന്നത്. കേന്ദ്ര നായകനായ ദേവയുടെ സഹോദരിയാണ് അവന്തിക. നേരത്തെ ഈ വേഷം ചെയ്തിരുന്നത് അനുമോൾ ആർഎസ് ആയിരുന്നു.

Advertisements

അനുമോൾക്ക് പകരം വന്ന അവന്തിക ദിവസങ്ങൾക്കകം തന്നെ പ്രേക്ഷക പ്രിയം നേടുകയായിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹ ത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയും ഫോട്ടോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നറുമുകയേ എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിൽ വധൂ വരന്മാർ പാടി അഭിനയിക്കുന്നതായിട്ടാണ് സേവ് ദ ഡേറ്റ് വീഡിയോ.

തമിഴ് വധുവായിട്ടാണ് ഐശ്വര്യ ഒരുങ്ങിയിരിയ്ക്കുന്നത്. പാട്ടിന് ചുവട് വയ്ക്കുയും ചെയ്യുന്നുണ്ട്. അതി മനോഹരമാണ് സേവ് ദ ഡേറ്റ് വീഡിയോ. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവൃത്തിയ്ക്കുന്ന പ്രൈം ടൈംസ് വെഡ്ഡിങ് ആണ് ഐശ്വര്യയുടെ സേവ് ദ ഡേറ്റ് വീഡിയോയും ഫോച്ചോയും ചെയ്തിരിയ്ക്കുന്നത്.

ഏപ്രൽ 17 ന് ആണ് താരത്തിന്റെ വിവാഹം. സേവ് ദ ഡേറ്റ് വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർത്ഥ് ആണ് ഐശ്വര്യയുടെ കഴുത്തിൽ മിന്ന് ചാർത്തുന്നത്.

വിവാഹ വാർത്ത പുറത്ത് വന്നത് മുതൽ പ്രണയ വിവാഹമണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ അല്ല, പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തുന്ന വിവാഹമാണിതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു.

Advertisement